9 ഓവറിനുള്ളില്‍ വിജയം ഉറപ്പാക്കി കേരളം, റോബിന്‍ ഉത്തപ്പ 32 പന്തില്‍ 87 നോട്ട്ഔട്ട്

ബിഹാറിന്റെ സ്കോറായ 149 റണ്‍സ് 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് കേരളം. ഇന്ന് റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും സഞ്ജു സാംസണും തകര്‍ത്തടിച്ചപ്പോള്‍ കേരളത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ബിഹാര്‍ ബൗളര്‍മാര്‍ക്കായില്ല.

ഒന്നാം വിക്കറ്റില്‍ 76 റണ്‍സാണ് 4.5 ഓവറില്‍ കേരളം നേടിയത്. 12 പന്തില്‍ 37 റണ്‍സ് നേടിയ വിഷ്ണു വിനോദിനെ നഷ്ടമായ ശേഷം കേരളത്തിനെ റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും ചേര്‍ന്ന് അടുത്ത 24 പന്തില്‍ വിജയത്തിലേക്ക് എത്തിച്ചു.

റോബിന്‍ 4 ഫോറും 10 സിക്സും അടക്കം 87 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍ 9 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്താകാതെ നിന്നു. 73 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ റോബിന്‍ – സഞ്ജു കൂട്ടുകെട്ട് നേടിയത്.