വിഷ്ണു വിനോദിനെ വെടിക്കെട്ട് ഇന്നിംഗ്സിന് ശേഷം നഷ്ടം, കേരളം 4.5 ഓവറില്‍ 76 റണ്‍സ്

ബിഹാറിന്റെ സ്കോറായ 148 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം ലഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ 4.5 ഓവറില്‍ 76/1 എന്ന നിലയില്‍. ബിഹാര്‍ ഇന്നിംഗ്സ് വളരെ നേരത്തെ അവസാനിച്ചതോടെ കേരളം ബാറ്റ് ചെയ്യാനിറങ്ങിയ ശേഷം വിഷ്ണു വിനോദും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് മിന്നും തുടക്കമാണ് കേരളത്തിന് നല്‍കിയത്.

4.5 ഓവറില്‍ കേരളത്തിന് വിഷ്ണു വിനോദിനെ നഷ്ടമാകുമ്പോള്‍ ടീം 76 റണ്‍സാണ് നേടിയത്. റോബിന്‍ ഉത്തപ്പ 17 പന്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ വിഷ്ണു വിനോട് 12 പന്തില്‍ നിന്ന് 37 റണ്‍സ് നേടി മടങ്ങി. വിഷ്ണുവിന്റെ വിക്കറ്റ് വീണതോടെ ലഞ്ച് ബ്രേക്കിനായി ടീമുകള്‍ പിരിഞ്ഞു.

വിജയത്തിനായി കേരളത്തിന് 73 റണ്‍സ് മതി. അശുതോഷ് അമന് ആണ്  വിഷ്ണു വിനോദിന്റെ വിക്കറ്റ്.