ജയിലില്‍ കഴിഞ്ഞ പ്രതീതി, ന്യൂസിലാണ്ടിലെ ആദ്യ മൂന്ന് ദിവസത്തെ ക്വാറന്റീനെക്കുറിച്ച് മെഹ്ദി ഹസന്‍

ന്യൂസിലാണ്ടിലെ ക്വാറന്റീന്‍ സൗകര്യം ജയിലുകളെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പറഞ്ഞ് ബംഗ്ലാദേശ് താരം മെഹ്ദി ഹസന്‍. ആദ്യ മൂന്ന് ദിവസം ഹോട്ടല്‍ മുറിയില്‍ നിന്ന് താരങ്ങള്‍ക്ക് പുറത്തിറങ്ങുവാന്‍ അനുവാദമില്ലായിരുന്നുവെന്നും നാലാം ദിവസം സാമൂഹിക അകലം പാലിച്ച് ക്വാറന്റീന്‍ കേന്ദ്രത്തിനുള്ളില്‍ നടക്കുവാനുള്ള അനുവാദം ആണ് ലഭിച്ചതെന്നും ഇതെല്ലാം ജയിലില്‍ കഴിഞ്ഞ പ്രതീതിയാണ് തനിക്ക് തോന്നിപ്പിച്ചതെന്ന് മെഹ്ദി ഹസന്‍ വ്യക്തമാക്കി.

നാലാം ദിവസം അര മണിക്കൂറാണ് താരങ്ങള്‍ക്ക് പുറത്തിറങ്ങുവാന്‍ അനുവാദം ലഭിച്ചതെന്ന് മെഹ്ദി ഹസന്‍ വ്യക്തമാക്കി. താന്‍ നാലാം ദിവസം പുറത്തിറങ്ങിയപ്പോള്‍ തല ചുറ്റുന്നത് പോലെ തോന്നിയെന്നും പത്ത് – പതിനഞ്ച് മിനുട്ട് കഴിഞ്ഞാണ് തനിക്ക് കാര്യങ്ങള്‍ പഴയത് പോലെ തോന്നിയതെന്നും മെഹ്ദി ഹസന്‍ സൂചിപ്പിച്ചു.

ഈ മൂന്ന് ദിവസങ്ങളില്‍ തനിക്ക് ക്ഷമ നശിക്കുന്ന സാഹചര്യം ഉണ്ടായെന്നും റൂമില്‍ നിന്ന് പുറത്തിറങ്ങി തിരികെ റൂമിലെത്തിയപ്പോള്‍ അല്പം ആശ്വാസം തനിക്ക് ലഭിച്ചുെവെന്ന് മെഹ്ദി ഹസന്‍ പറഞ്ഞു.