കര്‍ണ്ണാടകയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് മുംബൈ ഫൈനലിലേക്ക്

പൃഥ്വി ഷായുടെ ബാറ്റിംഗ് മികവില്‍ 322 റണ്‍സ് നേടിയ മുംബൈ എതിരാളികളായ കര്‍ണ്ണാടകയ്ക്കെതിരെ 72റണ്‍സിന്റെ വിജയവുമായി വിജയ് ഹസാരെ ട്രോഫി ഫൈനലിലേക്ക്. ദേവ്ദത്ത് പടിക്കലും ശരത്ത് ബിആറും ഒഴികെ മറ്റാര്‍ക്കും കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ കര്‍ണ്ണാടകയുടെ ഇന്നിംഗ്സ് 42.4 ഓവറില്‍ 250 റണ്‍സിന് അവസാനിക്കുകയായിരുന്നു.

പടിക്കല്‍ 64 റണ്‍സും ശരത്ത് 61 റണ്‍സും നേടിയപ്പോള്‍ ശ്രേയസ്സ് ഗോപാല്‍(29), കൃഷ്ണപ്പ ഗൗതം(28), കരുണ്‍ നായര്‍(29) എന്നിവരുടെ പ്രകടനം ടീമിന് ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ മതിയായില്ല. മുംബൈയ്ക്കായി തുഷാര്‍ ദേശ്പാണ്ടേ, തനുഷ് കോടിയന്‍,ഷംസ് മുലാനി, സോളങ്കി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Previous articleഗുജറാത്തിനെ വീഴ്ത്തി ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫി ഫൈനലില്‍
Next articleഇരട്ട ശതകം നേടി ഹഷ്മത്തുള്ള ഷഹീദി, ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് അഫ്ഗാനിസ്ഥാന്‍