ഗുജറാത്തിനെ വീഴ്ത്തി ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

Upvijayhazare2

ഗുജറാത്തിനെതിരെ 5 വിക്കറ്റ് വിജയവുമായി വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് ഗുജറാത്തിനെ 184 റണ്‍സിന് എറിഞ്ഞൊതുക്കിയ ശേഷം 42.4 ഓവറില്‍ നിന്നാണ് ഉത്തര്‍ പ്രദേശിന്റെ വിജയം. 71 റണ്‍സ് നേടിയ അക്ഷ് ദീപ് നാഥ് ആണ് ഉത്തര്‍ പ്രദേശ് ബാറ്റിംഗില്‍ തിളങ്ങിയത്. ഒരു ഘട്ടത്തില്‍ 45/3 എന്ന നിലയിലേക്ക് വീണ ഉത്തര്‍ പ്രദേശിനെ ക്യാപ്റ്റന് ‍കരണ്‍ ശര്‍മ്മയോടൊപ്പം നാലാം വിക്കറ്റില്‍ 89 റണ്‍സ് നേടിയാണ് അക്ഷ് ദീപ് നാഥ് നേടിയത്.

കരണ്‍ ശര്‍മ്മ 38 റണ്‍സ് നേടി. അക്ഷ് ദീപ് നാഥ് പുറത്താകുമ്പോള്‍ വിജയത്തിന് വെറും 12 റണ്‍സ് മാത്രം അകലെയായിരുന്നു ഉത്തര്‍ പ്രദേശ്. 25 പന്തില്‍ 31 റണ്‍സ് നേടി ഉപേന്ദ്ര യാദവ് ഉത്തര്‍ പ്രദേശിന്റെ വിജയം വേഗത്തിലാക്കി.

Previous articleഒടുവില്‍ അസ്ഗര്‍ അഫ്ഗാന്‍ വീണു, അഫ്ഗാനിസ്ഥാന്‍ അഞ്ഞൂറിനടുത്ത്
Next articleകര്‍ണ്ണാടകയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് മുംബൈ ഫൈനലിലേക്ക്