ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് പെരുമാളും വാരിക്കനും

Westindies

52 റൺസ് നേടുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ വെസ്റ്റിന്‍ഡീസിന് മുന്നിൽ തകര്‍ന്നടിഞ്ഞ് ലങ്കന്‍ ബാറ്റിംഗ്. 152/2 എന്ന നിലയിൽ നിന്ന് 204 റൺസിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ സന്ദര്‍ശകര്‍ക്കായി വീരസാമി പെരുമാളും ജോമൽ വാരിക്കനുമാണ് തിളങ്ങിയത്.

പതും നിസ്സങ്ക 73 റൺസുമായി ലങ്കന്‍ നിരയിൽ ടോപ് സ്കോറര്‍ ആയപ്പോള്‍ വീരസാമി 5 വിക്കറ്റും ജോമൽ 4 വിക്കറ്റുമാണ് നേടിയത്.

29.4 ഓവര്‍ പിന്നിട്ടപ്പോള്‍ വിന്‍ഡീസ് 69/1 എന്ന നിലയിൽ നില്‍ക്കുമ്പോള്‍ മഴ കളിയ്ക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. 22 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റും ഒരു റൺസ് നേടി എന്‍ക്രുമ ബോണ്ണറുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. 44 റൺസ് നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വുഡിനെ പ്രവീൺ ജയവിക്രമ പുറത്താക്കുകയായിരുന്നു.

Previous articleറെയില്‍വേഴ്‌സിന് വിജയതുടക്കം
Next article“മെസ്സി ബാലൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നില്ല, മെസ്സിയെക്കാൾ മികച്ചവൻ റൊണാൾഡോ”