ഗ്രീന്‍ഫീൽഡിൽ നിറഞ്ഞാടി കോഹ്‍ലി, ഗില്ലിനും ശതകം

ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്ക് ബാറ്റിംഗ് വിരുന്ന് നൽകി ഇന്ത്യ. വിരാട് കോഹ്‍ലിയും ശുഭ്മന്‍ ഗില്ലും ശതകങ്ങള്‍ നേടിയ മത്സരത്തിൽ 296 റൺസെന്ന വിജയ ലക്ഷ്യം തേടിയെത്തിയ ഇന്ത്യ 41.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കരസ്ഥമാക്കി. വിരാട് കോഹ്‍ലി 88 പന്തിൽ 139 റൺസുമായി അപരാജിതനായി നിന്നപ്പോള്‍ ശുഭ്മന്‍ ഗിൽ 110 റൺസ് നേടി.

32 റൺസ് നേടിയ രോഹിത്തിനെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ ഗില്ലും കോഹ്‍ലിയും ചേര്‍ന്ന് 151 റൺസാണ് നേടിയത്. ഗിൽ പുറത്തായ ശേഷം റുതുരാജിനെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റിൽ 75 റൺസ് കോഹ‍്ലി കൂട്ടിചേര്‍ത്തപ്പോള്‍ അതിൽ റുതുരാജിന്റെ സംഭാവന 13 റൺസ് മാത്രമായിരുന്നു.
കോഹ‍്ലി 10 ഫോറും 9 സിക്സും അടക്കമാണ് തന്റെ വെടിക്കെട്ട് ശതകം പൂര്‍ത്തിയാക്കിയത്.