വില്യംസണ് വെല്ലിംഗ്ടണ്‍ ടെസ്റ്റ് നഷ്ടമാകും, ടോം ലാഥം ന്യൂസിലാണ്ടിനെ നയിക്കും

Williamson

നാളെ ആരംഭിക്കുവാനിരിക്കുന്ന വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല. താരത്തിന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് താരം പറ്റേര്‍ണിറ്റി ലീവ് എടുത്തതിനാലാണ് ഇത്. രണ്ടാം ടെസ്റ്റില്‍ ന്യൂസിലാണ്ടിനെ ടോം ലാഥം നയിക്കും. ആദ്യ ടെസ്റ്റില്‍ ഇരട്ട ശതകം നേടിയ കെയിന്‍ വില്യംസണ്‍ ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്നാം നമ്പറില്‍ ന്യൂസിലാണ്ട് വില്‍ യംഗിനെ ആവും പരീക്ഷിക്കുക. ഓസ്ട്രേലിയയ്ക്കെതിരെ നേരത്തെ കെയിന്‍ വില്യംസണിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച് പരിചയമുള്ള താരമാണ് ടോം ലാഥം. ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് നേരത്തെ തന്നെ ലീവിന് അനുമതി നല്‍കിയെങ്കിലും കോച്ച് ഗാരി സ്റ്റെഡ് പ്രതീക്ഷിച്ചത് താരം രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നും പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലെ ഏതാനും മത്സരങ്ങളിലാവും താരം വിട്ട് നില്‍ക്കുക എന്നുമായിരുന്നു.