പോഗ്ബയെ വാങ്ങൽ യുവന്റസിന് എളുപ്പമാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ ക്ലബ് വിടും എന്ന് ഉറപ്പായതോടെ താരത്തെ വാങ്ങാനുള്ള ശ്രമങ്ങൾ ഇറ്റാലിയൻ ക്ലബായ യുവന്റസ് സജീവമാക്കി. റയൽ മാഡ്രിഡും യുവന്റസുമാണ് പോഗ്ബയ്ക്കായി രംഗത്ത് ഉള്ളത്. പോഗ്ബയുടെ മുൻ ക്ലബ് കൂടിയായ യുവന്റസ് ആണ് താരത്തിൽ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ പോഗ്ബയെ വാങ്ങുക എന്നത് യുവന്റസിന് ഒട്ടും എളുപ്പമാകില്ല.

ഒരു താരത്തെ വിറ്റാൽ മാത്രമെ പോഗ്ബയെ വാങ്ങാൻ യുവന്റസിനാവുകയുള്ളൂ. അതും വലിയ താരങ്ങളിൽ ഒരാൾ ആകണം. അവർ ഡിബാലയെ വിൽക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 100 മില്യണിൽ അധികമാണ് പോഗ്ബയ്ക്കായി ചോദിക്കുന്നത്. അതിൽ നിന്ന് തുക കുറയ്ക്കാൻ യുണൈറ്റഡ് തയ്യാറുമല്ല. ഡിബാലയെയും ഒപ്പം പണവും നൽകി പോഗ്ബയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമിക്കുന്നുണ്ട് എങ്കിലും ഡിബാലയെ വാങ്ങാൻ യുണൈറ്റഡ് തയ്യാറല്ല. കഴിഞ്ഞ സീസണിൽ യുണൈറ്റഡ് ഓഫർ ഡിബാല നിരസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒലെ ഗണ്ണാർ സോൾഷ്യാറിന് ഡിബാലയെ ടീമിൽ എത്തിക്കാൻ ആഗ്രഹമില്ല. യുവന്റസ് പണം കണ്ടെത്തിയില്ല എങ്കിൽ പോഗ്ബ റയലിലേക്ക് പോകാനാകും സാധ്യത.