ഒരു ഗോൾ എങ്കിലും നേടണം, ഈസ്റ്റ് ബംഗാൾ ഇന്ന് വീണ്ടും ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ എത്തി മൂന്ന് മത്സരം കഴിഞ്ഞിട്ടും ഒരു വിജയമോ ഒരു പോയിന്റോ പോയിട്ട് ഒരു ഗോൾ പോലും നേടാൻ കഴിയാത്ത ദയനീയ അവസ്ഥയിലാണ് ഈസ്റ്റ് ബംഗാൾ ഉള്ളത്. ഇന്ന് ഈസ്റ്റ് ബംഗാൾ അവരുടെ നാലാം മത്സരത്തിൽ ജംഷദ്പൂരിനെ ആകും നേരിടുക. കഴിഞ്ഞ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ തോൽപ്പിച്ച ജംഷദ്പൂർ മികച്ച ഫോമിലാണ്.

ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ച ടീമാണ് ജംഷദ്പൂർ. ഈസ്റ്റ് ബംഗാൾ ആകട്ടെ ഒരു മത്സരത്തിൽ പോലും ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ കഴിയാത്ത ടീം. ജംഷദ്പൂർ നിരയിൽ മികച്ച ഫോമിൽ ഉള്ള വാൽസ്കിസും ഈസ്റ്റ് ബംഗാൾ ഡിഫൻസിന് ഭീഷണിയാകും. ഇന്ന് ഒരു ഗോൾ എങ്കിലും നേടുക ആകും റോബി ഫൗളറിന്റെ ടീമിന്റെ ആദ്യ ലക്ഷ്യം. ഇനിയും പരാജയം നേരിട്ടാൽ റോബി ഫൗളറിന്റെ ജോലി തന്നെ പ്രതിസന്ധിയിൽ ആകും.