ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ടിം സൈഫെര്‍ട്ട്, നിര്‍ണ്ണായക ഇന്നിംഗ്സുമായി മാര്‍ക്ക് ചാപ്മാന്‍

Timseifert

പാക്കിസ്ഥാന്‍ നല്‍കിയ 154 റണ്‍സ് ലക്ഷ്യം 18.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ആതിഥേയരായ ന്യൂസിലാണ്ട്. തുടക്കം പാളിയെങ്കിലും ടിം സൈഫെര്‍ട്ട് 57 റണ്‍സ് നേടി നല്‍കിയ അടിത്തറയ്ക്കൊപ്പം ഗ്ലെന്‍ ഫിലിപ്പ്സ്(23), മാര്‍ക്ക് ചാപ്മാന്‍(34) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിന് തുണയായത്.

ഫിലിപ്പ്സിനെ നഷ്ടമാകുമ്പോള്‍ 65/3 എന്ന നിലയിലായിരുന്ന ടീമിനെ സൈഫെര്‍ട്ട് – ചാപ്മാന്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 45 റണ്‍സ് കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും നേടിയത്. സൈഫെര്‍ട്ട് പുറത്തായ ശേഷം 20 പന്തില്‍ നിന്ന് 34 റണ്‍സ് നേടി ചാപ്മാന്‍ തിളങ്ങിയപ്പോള്‍ ന്യൂസിലാണ്ടിന് വിജയം ഉറപ്പിക്കാനായി.

ചാപ്മാന്‍ പുറത്തായ ശേഷം 18 പന്തില്‍ 21 റണ്‍സായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്. ജെയിംസ് നീഷം 15 റണ്‍സും മിച്ചല്‍ സാന്റനര്‍ 12 റണ്‍സും നേടി ന്യൂസിലാണ്ടിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. പാക്കിസ്ഥാന്‍ വേണ്ടി ഹാരിസ് റൗഫ് മൂന്നും ഷഹീന്‍ അഫ്രീദി രണ്ടും വിക്കറ്റും നേടി.

Previous article“റഫറിമാർ ഈ നിലവാരത്തിൽ ആണെങ്കിൽ ഐ എസ് എല്ലിന് തന്നെ ദോഷം”
Next articleഗോവയിൽ അവസരം കിട്ടാതെ പുറത്ത് ഇരിക്കേണ്ടി വന്നപ്പോൾ ഏറെ വിഷമിച്ചു എന്ന് ലിസ്റ്റൺ