“റഫറിമാർ ഈ നിലവാരത്തിൽ ആണെങ്കിൽ ഐ എസ് എല്ലിന് തന്നെ ദോഷം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ റഫറിയിങ്ങിനെ വിമർശിച്ച് എഫ് സി ഗോവ പരിശീലകനായ ഫെറാണ്ടോയും രംഗത്ത്. തന്റെ രാജ്യമായ സ്പെയിനിൽ ഉള്ളവർ ഐ എസ് എൽ മത്സരങ്ങളിൽ റഫറിയിങ് കണ്ടിത് തമാശയാണോ എന്നാണ് ചോദിക്കുന്നത് എന്ന് ഫെറാണ്ടോ പറയുന്നു. ഈ സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ എല്ലാം റഫറിയിംഗ് പരിതാപകരമായിരുന്നു എന്ന് ഫെറാണ്ടോ പറഞ്ഞു. തന്റെ താരങ്ങൾ അവരുടെ എല്ലാം ഗ്രൗണ്ടിൽ നൽകിയാലും കാര്യമില്ല കാരണം മത്സരഫലം നിയന്ത്രിക്കുന്നത് പ്രകടനങ്ങൾ അല്ല എന്നും ഫെറാണ്ടോ പറഞ്ഞു.

ഇങ്ങനെയാണോ റഫറിയിംഗ് നിലവാരം വേണ്ടത് എന്നതിനെ കുറിച്ച് ചിന്തിക്കണം. ഈ റഫറിമാർ തന്നെ ആണെങ്കിൽ അതിന്റെ ദോഷം ഐ എസ് എല്ലിനാണ്‌ ലീഗിന്റെ ഭാവിയെ തന്നെ ഇത് മോശമായി ബാധിക്കും എന്നും ഗോവൻ പരിശീലകൻ പറഞ്ഞു. എല്ലാവർക്കും ഇത് തമാശ ആകാം എന്നും എന്നാൽ താൻ റഫറിമാരുടെ നിലവാരത്തിൽ ഒട്ടും സന്തോഷവാൻ അല്ല എന്നും ഫെറാണ്ടോ പറഞ്ഞു.