ഗോവയിൽ അവസരം കിട്ടാതെ പുറത്ത് ഇരിക്കേണ്ടി വന്നപ്പോൾ ഏറെ വിഷമിച്ചു എന്ന് ലിസ്റ്റൺ

Interview Liston 1
- Advertisement -

ഈ സീസണിൽ ഹൈദരാബാദ് എഫ് സിക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുകയാണ് ലിസ്റ്റൺ കൊളാസോ. ഹൈദരബാദിന് മുമ്പ് എഫ് സി ഗോവയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. എഫ് സി ഗോവയിൽ അവസരം കിട്ടാതെ ഏറെക്കാലം പുറത്തിരിക്കേണ്ടി വന്ന ലിസ്റ്റൺ കൊളാസോ ഗോവയിലെ കാലം വിഷമഘട്ടമായിരുന്നു എന്ന് പറഞ്ഞു.

അവസരം കിട്ടാതിരുന്ന കാലത്ത് തന്റെ ആത്മവിശ്വാസം തകർന്നിരുന്നു. പലപ്പോഴും താൻ കരയുമായിരുന്നു എന്നും ലിസ്റ്റൺ പറഞ്ഞു. പക്ഷെ അവസരം കിട്ടാത്ത സമയത്ത് താൻ കൂടുതൽ പരിശ്രമിക്കാൻ തുടങ്ങി. അത് തനിക്ക് ഇപ്പോൾ ഗുണം ചെയ്യുന്നുണ്ട് എന്നും ലിസ്റ്റൺ പറഞ്ഞു. ഹൈദരബാദിൽ ജനുവരിയിൽ എത്തിയത് മുതൽ താം സന്തോഷവാനാണ്. ഇവിടെ ലഭിക്കുന്ന അവസരങ്ങൾ സന്തോഷം നൽകുന്നു. ഇത് ഒരു തുടക്കം മാത്രമാണ് ഇനിയും ഒരുപാട് തനിക്ക് മെച്ചപ്പെടാൻ ആകും എന്നും ലിസ്റ്റൺ പറഞ്ഞു.

Advertisement