ആരോൺ ഫിഞ്ചിന് പകരം ഫാഫ് ഡു പ്ലെസി നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിൽ

Fafduplessis

ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറിയ ആരോൺ ഫി‍ഞ്ചിന് പകരം ഫാഫ് ഡു പ്ലെസിയെ ടീമിലെത്തിച്ച് നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ്. ടീമിനെ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന സീസണിൽ നയിക്കുകയും ഫാഫ് ഡു പ്ലെസി ആയിരിക്കും. ബെന്‍ സ്റ്റോക്സ്, ആദിൽ റഷീദ്, ക്രിസ് ലിന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം കളിക്കാനാകുന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ താരം വ്യക്തമാക്കി.

ടൂര്‍ണ്ണമെന്റില്‍‍ നിന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ കാരണം പല താരങ്ങളും പിന്മാറിയെങ്കിലും ടീമുകള്‍ പകരക്കാരെ ഉടനടി കണ്ടെത്തുന്നുണ്ട്. കെയിന്‍ വില്യംസണിന് പകരം ഫിന്‍ അല്ലെന്‍ ബ്രിമിംഗാം ഫീനിക്സിലേക്ക് എത്തുന്നു. വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറും ടീമിലേക്ക് എത്തുന്നുണ്ട്. ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക താരങ്ങളാണ് കൂടുതലായി ഇപ്പോള്‍ ടീമുകള്‍ സ്വന്തമാക്കിയിരിക്കുന്ന താരങ്ങള്‍.

Previous articleചെൽസി യുവ പ്രതീക്ഷ ഗിൽമോർ ഇനി നോർവിചിൽ
Next articleടോം ഹീറ്റൺ തിരികെ മാഞ്ചസ്റ്ററിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു