ടോം ഹീറ്റൺ തിരികെ മാഞ്ചസ്റ്ററിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു

20210702 165536

മാഞ്ചസ്റ്റർ യുണൈറ്റഡ് ടോ ഹീറ്റണെ ടീമിൽ തിരികെയെത്തിച്ചു. ഇംഗ്ലണ്ട് ഇന്റർനാഷണൽ ഗോൾകീപ്പർ 2023 ജൂൺ വരെയുള്ള കരാർ ക്ലബിൽ ഒപ്പുവെച്ചു. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനും വ്യവസ്ഥയുണ്ട്. ഫ്രീ ഏജന്റായാണ് താരം മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്. യുവതാരമായിരിക്കെ 13 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ചിലവഴിച്ച താരമാണ് ഹീറ്റൺ.

35 കാരന് കാർഡിഫ് സിറ്റി, ബ്രിസ്റ്റോൾ സിറ്റി, ബർൺലി, ആസ്റ്റൺ വില്ല എന്നീ ക്ലബുകളിൽ എല്ലാം കളിച്ചാണ് തിരികെയെത്തുന്നത്. ഡിഹിയക്കും ഹെൻഡേഴ്സണും താഴെ ആകും ഹീറ്റന്റെ യുണൈറ്റഡിലെ സ്ഥാനം.

“തനിക്ക് തിരിച്ചുവരാനുള്ള അവസരം ലഭിക്കുന്നത് അവിശ്വസനീയമായ ഒരു വികാരമാണ്, സീസൺ ആരംഭിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.” ഹീറ്റൺ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.