ചെൽസി യുവ പ്രതീക്ഷ ഗിൽമോർ ഇനി നോർവിചിൽ

20210702 160154

ചെൽസിയുടെ യുവതാരമായ ഗിൽമോർ ഈ സീസൺ നോർവിചിൽ കളിക്കും. താരം ഒരു വർഷത്തെ ലോണിൽ നോർവിച് സ്വന്തമാക്കി. പ്രീമിയർ ലീഗിലേക്ക് തിരികെ വരുന്ന നോർവിചിന്റെ മധ്യനിരയിലെ പ്രധാനിയാകാൻ ഗിൽമോറിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 20കാരനായ ഗിൽമോർ കഴിഞ്ഞ സീസണിൽ അവസരം കിട്ടിയപ്പോൾ ഒക്കെ ചെൽസിയിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.

പ്രീമിയർ ലീഗിൽ ചെൽസി നാലാം സ്ഥാനവും അവരുടെ രണ്ടാമത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ സീസണിൽ 11 മത്സരങ്ങളിൽ താരം കളിച്ചിരുന്നു. നോർത്ത് അയർഷയറിൽ ജനിച്ച ഗിൽമോർ 2017 സമ്മറിലാണ് റേഞ്ചേഴ്സിൽ നിന്ന് ചെൽസിയിലേക്ക് എത്തിയത്. ചെൽ‌സിക്ക് വേണ്ടി ഇതുവരെ 22 സീനിയർ മത്സരങ്ങളിൽ ഗിൽ‌മോർ കളിച്ചിട്ടുണ്ട്.

ഗിൽ‌മോറിന് സ്കോട്ട്ലൻഡിനായി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരായ യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഗിൽമോർ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു.