ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലിയുടെ ഒന്നാം സ്ഥാനം നഷ്ടമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിക്ക് തിരിച്ചടി. കോഹ്ലി ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തന്റെ പതിവ് ഫോമിൽ എത്താൻ കഴിയാതിരുന്നതാണ് കോഹ്ലിക്ക് തിരിച്ചടിയായിരിക്കുന്നത്. കോഹ്ലിയെ മറികടന്ന് ഓസ്ട്രേലിയൻ താരം സ്മിത്ത് ഒന്നാം സ്ഥാനത്ത് എത്തി.

സ്മിത്തിന് 911 പോയന്റുകളാണ് ഉള്ളത്. 906 പോയന്റുമായാണ് കോഹ്ലി രണ്ടാമത് നിൽക്കുന്നത്. ന്യൂസിലൻഡ് ക്യാപ്റ്റ്ൻ കെയ്ൻ നാലാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യൻ താരമായ പൂജാരയും റാങ്കിംഗിക് തിരിച്ചടി നേരിട്ടു‌. ഏഴാം സ്ഥാനത്ത് ഉണ്ടായിരുന്ന പൂജാര ഇപ്പോൾ ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു. രഹാനെ എട്ടാം സ്ഥാനത്തും അഗർവാൾ പത്താം സ്ഥാനത്തും ഉണ്ട്.

Latest ICC Test Rankings

1) Smith (911)
2) Kohli (906)
3) Kane (853)
4) Labuschagne (827)
5) Babar (800)
6) Warner (793)
7) Root (764)
8) Rahane (760)
9) Pujara (757)
10) Agarwal (727)