ടെസ്റ്റ് റാങ്കിംഗ്, ബുമ്രയും ഷമിയും ആദ്യ പത്തിൽ നിന്ന് പുറത്ത്

- Advertisement -

ഇന്ത്യൻ ബൗളർമാർക്ക്ടെസ്റ്റ് റാങ്കിംഗിലും തിരിച്ചടി. ഇന്ന് വന്ന പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ പേസ് ബൗളർമാരായ ഷമിയും ബുമ്രയും വലിയ തിരിച്ചടി തന്നെ നേരിട്ടു. രണ്ടു പേരും ആദ്യ പത്തിൽ നിന്ന് പുറത്തായി. ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ബുമ്ര 11ആം സ്ഥാനത്തേക്ക് താഴ്ന്നു. ഷമി ഒമ്പതാം സ്ഥാനത്തു നിന്ന് 15ആം സ്ഥാനത്തേക്കും താഴ്ന്നു. നേരത്തെ ഏകദിന റാങ്കിംഗിലും ബുമ്ര തിരിച്ചടി നേരിട്ടിരുന്നു.

ഇപ്പോൾ അശ്വിൻ മാത്രമാണ് ആദ്യ പത്തിൽ ഉള്ള ഇന്ത്യൻ ബൗളർ. അശ്വിൻ ഒമ്പതാം സ്ഥാനത്താണുള്ളത്. മികച്ച ഫോമിൽ ഉള്ള സൗതി 15ആം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കുതിച്ചു. കമ്മിൻസ് ആണ് ഒന്നാമത് ഉള്ളത്.

Latest ICC Test Ranking (Bowling)

1) Cummins (904)
2) Wagner (843)
3) Holder (830)
4) Rabada (802)
5) Starc (796)
6) Southee (794)
7) Anderson (775)
8) Hazlewood (769)
9) Ashwin (765)
10) Roach (763)

Advertisement