CricketCelestial TrophyFeatured

സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ്: ട്രാവൻകൂർ ക്രിക്കറ്റിംഗ് യൂണിയന് ആറ് വിക്കറ്റ് വിജയം

Travancorecricketingunion

തിരുവനന്തപുരം: 29-ാമത് ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സെഞ്ച്വറി ക്രിക്കറ്റ് ക്ലബ്ബിനെതിരെ ട്രാവൻകൂർ ക്രിക്കറ്റിംഗ് യൂണിയന് (TCU) ആറ് വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സെഞ്ച്വറി ക്രിക്കറ്റ് ക്ലബ്ബിനെ 131 റൺസിൽ ഒതുക്കിയ ശേഷം, നാല് വിക്കറ്റ് നഷ്ടത്തിൽ ട്രാവൻകൂർ ലക്ഷ്യം കണ്ടു.

ബാറ്റിങ്ങിൽ അജു പൗലോസും (23 പന്തിൽ 29), എം.ആർ. ജഗനാഥനും (33 പന്തിൽ 24) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ട്രാവൻകൂർ ബൗളർമാരുടെ കൃത്യതയാർന്ന പന്തേറിന് മുന്നിൽ സെഞ്ച്വറി ക്ലബ് പതറി. 24 ഓവറിൽ 131 റൺസിന് ടീം പുറത്തായി. ട്രാവൻകൂറിന് വേണ്ടി ഡി. ജോൺസൺ 5 ഓവറിൽ 23 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. സൂരജ്, ബി. വിശ്വജിത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി മികച്ച പിന്തുണ നൽകി.

Tcu1

മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രാവൻകൂറിന് വേണ്ടി ജെ.ടി. ശരത് ചന്ദ്ര പ്രസാദ് അർദ്ധ സെഞ്ച്വറിയുമായി (51 പന്തിൽ 57) തിളങ്ങി. 29 റൺസ് നേടിയ വിനു സുരേഷും വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. 17 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടി ട്രാവൻകൂർ വിജയം ഉറപ്പിച്ചു. സെഞ്ച്വറി ക്ലബ്ബിനായി എൻ. അനീഷ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
സ്കോർ :
സെഞ്ച്വറി ക്രിക്കറ്റ് ക്ലബ്: 131/10 (24 ഓവർ) – അജു പൗലോസ് 29, ജഗനാഥൻ 24. ഡി. ജോൺസൺ 3/23.
ട്രാവൻകൂർ ക്രിക്കറ്റിംഗ് യൂണിയൻ: 132/4 (17 ഓവർ) – ശരത് ചന്ദ്ര പ്രസാദ് 57, വിനു സുരേഷ് 29. എൻ. അനീഷ് 2/35.