ഫിനിഷിംഗ് ദൗത്യം എളുപ്പമുള്ളതായിരുന്നില്ല, ലക്ഷ്യം വെച്ചത് ചെറിയ ബൗണ്ടറി – ഗ്ലെന്‍ മാക്സ്വെല്‍

- Advertisement -

ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ഗ്ലെന്‍ മാക്സ്വെല്‍ ഈ പരമ്പരയില്‍ കാഴ്ചവെച്ചത്. ടീമിനെ അവസാന ഏകദിനത്തില്‍ വിജയിപ്പിച്ച മാക്സ്വെല്‍ കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. താന്‍ ക്രീസിലെത്തുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലായിരുന്നുവെന്നാണ് മാക്സ്വെല്‍ പറഞ്ഞത്.

മാക്സ്വെല്‍ ക്രീസിലെത്തുമ്പോള്‍ ഓസ്ട്രേലിയ 73/5 എന്ന നിലയിലായിരുന്നു. പക്ഷേ തനിക്ക് ആക്രമിച്ച് കളിക്കുവാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും താന്‍ അത് ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും ചിലതെല്ലാം മികച്ച രീതിയില്‍ ബാറ്റിന്റെ മിഡിലില്‍ തന്നെ കൊണ്ടുവെന്നും മാക്സ്വെല്‍ വ്യക്തമാക്കി.

ചെറിയ ബൗണ്ടറിയെ ലക്ഷ്യം വയ്ക്കുക എന്നതായിരുന്നു താന്‍ ശ്രമിച്ചതെന്നും താനും അലെക്സ് കാറെയും അവസാനം വരെ ബാറ്റ് ചെയ്യുക എന്നത് തീരുമാനിച്ചിരുന്നുവെന്നും മാക്സ്വെല്‍ വ്യക്തമാക്കി. ശരിയായ പന്തുകള്‍ മാത്രം ആക്രമിക്കുവാന്‍ തിരഞ്ഞെടുക്കുക എന്നതില്‍ ഞങ്ങള്‍ ഇരുവരും മിക്കവാറും അവസരങ്ങളില്‍ വിജയികളായെന്നും മാക്സ്വെല്‍ വ്യക്തമാക്കി.

ചില പന്തുകള്‍ക്ക് വിക്കറ്റില്‍ നല്ല ഗ്രിപ്പുണ്ടായിരുന്നുവെങ്കിലും തനിക്ക് അവയെ അടിക്കുവാന്‍ കഴിഞ്ഞുവെന്നും മാക്സ്വെല്‍ വ്യക്തമാക്കി. താന്‍ ഇപ്പോള്‍ തന്റെ ടെക്നിക്കിനെ വിശ്വസിക്കുന്നുണ്ടെന്നും ക്രീസില്‍ തന്നെ നിലയുറപ്പിച്ച് കളിക്കുവാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും മാക്സ്വെല്‍ അഭിപ്രായപ്പെട്ടു.

Advertisement