ബെയ്ല് സ്പർസിൽ മടങ്ങി എത്തും, ലോൺ കരാറിന് ധാരണ

- Advertisement -

ഗരെത് ബെയ്ലിനെ മൗറീനോയുടെ ടീം സ്വന്തമാക്കും. മുൻ സ്പർസ് താരം കൂടിയായ ബെയ്ലുമായി സ്പർസ് കരാർ ധാരണയിൽ ആയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. തുടക്കത്തിൽ ലോണിൽ ആകും സ്പർസ് താരത്തെ സ്വന്തമാക്കുക. 13.5 മില്യണാകും ലോൺ തുക. ബെയ്ലിന്റെ പകുതി ശമ്പളം റയൽ മാഡ്രിഡ് തന്നെ നൽകും.

കരാർ പൂർത്തിയാക്കാൻ വേണ്ടി ബെയ്ല് ഉടനെ ലണ്ടണിൽ എത്തും. ബെയ്ല് മൗറീനോയുമായി സംസാരിച്ചിരുന്നു. സ്പർസിൽ തിരികെയെത്തുന്നതിൽ സന്തോഷം ഉണ്ടെന്നാണ് ബെയ്ല് മൗറീനോയോട് പറഞ്ഞത്.ഏഴ് വർഷം മുമ്പാണ് റെക്കോർഡ് തുകയ്ക്ക് ഗരെത് ബെയ്ല് സ്പർസ് വിട്ട് റയൽ മാഡ്രിഡിൽ എത്തിയത്. റയലിന് വേണ്ടി 250ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ബെയ്ല്. 105 ഗോളുകളും 69 അസിസ്റ്റും ബെയ്ല് റയലിനായി നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോളുകൾ അടക്കം ഇതിൽ ഉൾപ്പെടുന്നു. റയലിനൊപ്പം 14 കിരീടങ്ങളും ബെയ്ല് നേടിയിട്ടുണ്ട്. ഇതിൽ നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു ലാലിഗ കിരീടവും ഉൾപ്പെടുന്നു.

Advertisement