ഡിഫൻഡർ മുഹമ്മദ് അലി എഫ് സി ഗോവയിൽ പുതിയ കരാർ ഒപ്പുവെച്ചു

- Advertisement -

സെന്റർ ബാക്ക് താരം മുഹമ്മദ് അലി എഫ് സി ഗോവയിൽ പുതിയ കരാർ ഒപ്പുവെച്ചു. 28കാരനായ താരം ക്ലബിൽ രണ്ട് വർഷത്തെ പുതിയ കരാർ ആണ് ഒപ്പുവെച്ചത്. 2017 മുതൽ എഫ് സി ഗോവയിൽ ഉള്ള താരമാണ് മുഹമ്മദ് അലി. എന്നാൽ അവസാന സീസണിൽ താരത്തിന് ഒട്ടും അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ആകെ ഒരു മത്സരമാണ് മൊഹമ്മദ് അലി കളിച്ചത്.

പുതിയ പരിശീലകന് കീഴിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന വിശ്വാസത്തിലാണ് മുഹമ്മദ് അലി പുതിയ കരാർ ഒപ്പുവെച്ചിരിക്കുന്നത്. മുൻപ് ഐ ലീഗിൽ ഡെംപോ ഗോവക്ക് വേണ്ടി ബൂട്ട് കെട്ടിയ ഈ താരം ഗോവൻ സ്വദേശിയാണ്. നെരോകയ്ക്ക് വേണ്ടിയും മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement