തമീം ഇക്ബാല്‍ കളിച്ചേക്കില്ല, പക്ഷേ മുഷ്ഫിക്കുര്‍ തിരികെ ടീമിലെത്തും

പരമ്പര കൈവിട്ടുവെങ്കിലും ന്യൂസിലാണ്ടിനെതിരെ അവസാന മത്സരത്തില്‍ കളിക്കുവാനെത്തുന്ന ബംഗ്ലാദേശിനു ഒരേ സമയം തലവേദനയും ആശ്വാസവും നല്‍കുന്ന വാര്‍ത്ത. ടീമിന്റെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരം തമീം ഇക്ബാല്‍ പരിശീലനത്തിനിടെ പരിക്കേറ്റുവെന്നത് ടീമിനു തിരിച്ചടിയാവുമ്പോള്‍ മുഷ്ഫിക്കുര്‍ റഹിം ടീമിലേക്ക് തിരികെ എത്തുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 16ന് ആണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇരു ടീമുകളും തമ്മിലുള്ള മൂന്നാം മത്സരം.

രണ്ടാം ടെസ്റ്റില്‍ പരിക്ക് അലട്ടിയിരുന്നുവെങ്കിലും തമീം ഇക്ബാല്‍ കളിച്ചുവെങ്കിലും പരമ്പര കൈവിട്ടതിനാല്‍ മൂന്നാം മത്സരത്തില്‍ തമീമിനെ മത്സരിപ്പിക്കുവാന്‍ ടീം മാനേജ്മെന്റ് മുതിരില്ലെന്നാണ് അറിയുന്നത്. ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ കൂടിയാണ് ഈ കരുതല്‍. അവസാന ടെസ്റ്റില്‍ ബംഗ്ലാദേശിനു മുഷ്ഫിക്കുര്‍ റഹിമിന്റെ സേവനം ഉണ്ടാകുമെന്നാണ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ പറഞ്ഞത്.

ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദനിത്തിനിടെ വാരിയെല്ലിനു പരിക്കേറ്റാണ് മുഷ്ഫിക്കുര്‍ കളത്തില്‍ നിന്ന് വിട്ട് നിന്നത്. രണ്ടാം മത്സരത്തിനിടെയാണ് പരിക്കേറ്റതെങ്കിലും താരം മൂന്നാം മത്സരവും കളിച്ചിരുന്നു.