“അത്ലറ്റിക്കോ മാഡ്രിഡിനെ തകർക്കുമെന്ന് റൊണാൾഡോ പറഞ്ഞിരുന്നു”

അത്ലറ്റിക്കോ മാഡ്രിഡിനെ തകർക്കുമെന്ന് യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ പറഞ്ഞിരുന്നതായി ഫ്രഞ്ച് താരം പാട്രിസ് എവ്ര. അതേൽറ്റിക്കോ മാഡ്രിഡിനെതിരായ രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തുമെന്നു റൊണാൾഡോ തനിക്ക് വെളിപ്പെടുത്തിയത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് , യുവന്റസ് ലെഫ്റ് ബാക്ക് പാട്രിസ് എവറെയാണ്. റൊണാൾഡോയുമായുള്ള പ്രൈവറ്റ് ചാറ്റും താരം പുറത്ത് വിട്ടു.

അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ റൊണാൾഡോയുടെ ഹാട്രിക്കിലാണ് യുവന്റസ് ക്വാർട്ടറിൽ കടന്നത്. ആദ്യ പാദ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിൽ രണ്ടു ഗോളുകളുടെ ലീഡ് നേടിയിരുന്നു. അപ്രതീക്ഷിതമായ ജയം നേടി ചാമ്പ്യൻസ് ലീഗിലെ തന്റെ കരുത്ത് അറിയിച്ചിരിക്കുകയാണ് റൊണാൾഡോ.