തമീം ഇഖ്ബാൽ പാകിസ്താനെതിരെ ഉണ്ടാകില്ല
തള്ളവിരലിനേറ്റ പരുക്ക് കാരണം ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ തമീം ഇഖ്ബാലിന് പാക്കിസ്ഥാനെതിരായ പരമ്പരയിൽ കളിക്കാൻ ആകില്ല. ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയതായാണ് റിപ്പോർട്ട്. നവംബർ 19, 20, 22 തീയതികളിൽ ധാക്കയിൽ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിലും, രണ്ട് ടെസ്റ്റിലും താരം ഉണ്ടായേക്കില്ല. കഴിഞ്ഞ മാസം നടന്ന ഫ്രാഞ്ചൈസി ലീഗിന് ഇടയിൽ ആയിരുന്നു തമീമിന്റെ വിരലിന് പരിക്കേറ്റത്. ടി20 ലോകകപ്പിലും പരിക്ക് കാരണം താരത്തിന് കളിക്കാൻ ആയിരുന്നില്ല.