നെയ്മർ അർജന്റീനക്ക് എതിരെ കളിക്കില്ല

Img 20211116 121505

നാളെ രാവിലെ നടക്കുന്ന ഫുട്ബോൾ ലോകത്തെ വമ്പൻ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല. നാളെ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ നേരിടുമ്പോൾ നെയ്മറിന് കളിക്കാൻ ആകില്ല. തുടയെല്ലിന് പരിക്കേറ്റ നെയ്മർ അർജന്റീനയ്ക്ക് എതിരായ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കും എന്ന് ബ്രസീൽ അറിയിച്ചു. താരം ടീം ക്യാമ്പ് വിട്ടു. പാരീസിൽ എത്തി താരം കൂടുതൽ ചികിത്സ നേടും. എന്നാൽ പരിക്ക് പൂർണ്ണമായും ഭേദമായ ലയണൽ മെസ്സി നാളെ അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഇലവനിൽ തന്നെ ഇറങ്ങും. വിജയിച്ച് ലോകകപ്പ് യോഗ്യത ഉറപ്പിക്കൽ ആകും അർജന്റീനയുടെ ലക്ഷ്യം. ബ്രസീൽ ഇതിനകം തന്നെ യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു.നാളെ പുലർച്ചെ 5നാണ് മത്സരം.

Previous articleതമീം ഇഖ്ബാൽ പാകിസ്താനെതിരെ ഉണ്ടാകില്ല
Next articleഎസ് ബി ഐ ജംഷദ്പൂരിന്റെ ഔദ്യോഗിക സ്പോൺസർ