എലിമിനേറ്ററില്‍ വിജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സ് പുറത്ത്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എലിമിനേറ്ററില്‍ വിജയം കരസ്ഥമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സിനെതിരെ 5 വിക്കറ്റ് വിജയത്തോടെ മധുരൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. സഞ്ജയ് യാദവ് പുറത്താകാതെ 52 പന്തില്‍ നിന്ന് 77 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കാഞ്ചി വീരന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം അവസാന പന്തില്‍ മധുരൈ പാന്തേഴ്സ് മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ വിജയം. 64 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക് ആണ് മധുരൈയ്ക്ക് വേണ്ടി മികവ് പുലര്‍ത്തിയത്. പരാജയമേറ്റുവാങ്ങിയെങ്കിലും കാഞ്ചി വീരന്‍സിന്റെ സഞ്ജയ് യാദവ് ആണ് കളിയിലെ താരം.

അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന മധുരൈയ്ക്ക് വേണ്ടി അഭിഷേക് തന്‍വറും(7 പന്തില്‍ 15 റണ്‍സ്) ജഗദീഷന്‍ കൗശിക്കും(19 പന്തില്‍ 26 റണ്‍സ്) വിജയ ശില്പികളായി മാറുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണ്ണായകമായ 31 റണ്‍സാണ് നേടിയത്. ഷിജിത്ത് ചന്ദ്രന്‍ 21 റണ്‍സ് നേടി.

ആദ്യ ക്വാളിഫയറില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനോട് പരാജയപ്പെട്ടുവെങ്കിലും ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് ഇനി മധുരൈ പാന്തേഴ്സിനെതിരെ രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടുവാനുള്ള അവസരം ലഭിയ്ക്കും. വിജയികള്‍ ഓഗസ്റ്റ് 15ന് നടക്കുന്ന ഫൈനലില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ നേരിടും.

4 സീസണില്‍ മൂന്നാം ഫൈനലില്‍ കടന്ന് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ 5 റണ്‍സിന്റെ വിജയം കരസ്ഥമാക്കി തമിഴ്നാട് പ്രീമിയര്‍ ലീഗ് 2019ന്റെ ഫൈനലില്‍ കടന്ന് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. ഗംഗ ശ്രീധര്‍ രാജു 54 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയപ്പോള്‍ ഉതിരസാമി ശശിദേവ് 26 റണ്‍സ് നേടി. മുരുഗന്‍ അശ്വിന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. ഹരി നിശാന്ത്, ബി പ്രണീഷ് എന്നിവര്‍ ‍ ഡ്രാഗണ്‍സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡിണ്ടിഗലിന് 7 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് വരെ എത്തുവാനെ സാധിച്ചുള്ളു. എന്‍ ജഗദീഷന്‍(37) ടോപ് സ്കോറര്‍ ആയപ്പോള്‍ ഹരി നിശാന്ത് 29 റണ്‍സും രവിചന്ദ്രന്‍ അശ്വിന്‍ 22 റണ്‍സും ആര്‍ വിവേക് 20 റണ്‍സും നേടി പുറത്തായി. അവസാന ഓവറില്‍ 21 റണ്‍സ് ആയിരുന്നു ഡിണ്ടിഗലിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത്. അവസാന രണ്ട് പന്തില്‍ മുഹമ്മദ് 2 സിക്സ് നേടിയെങ്കിലും ആദ്യ നാല് പന്തില്‍ നിന്ന് കാര്യമായ റണ്‍സ് പിറക്കാതിരുന്നത് ഡിണ്ടിഗലിന് തിരിച്ചടിയായി.

ചെപോക് സൂപ്പർ ഗില്ലീസിന് തകർപ്പൻ ജയം, ഇനി കളി പ്ലേ ഓഫിൽ

തമിഴ്‌നാട് പ്രീമിയർ ലീഗിൽ ചെപോക് സൂപ്പർ ഗില്ലീസിന് തകർപ്പൻ ജയം. ടുട്ടി പാട്രിയറ്റ്സിനെ 32 റൺസിനാണ് സൂപ്പർ ഗില്ലീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ഗില്ലീസ് മൂന്ന് പന്ത് ബാക്കി നിൽക്കെ 127 റൺസിന് എല്ലാവരും പുറത്തായി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സിന് 95 റൺസേ എടുക്കാൻ സാധിച്ചുള്ളൂ.

ഗോപിനാഥിന്റെ (53) അർദ്ധ സെഞ്ചുറിയാണ് സൂപ്പർ ഗില്ലീസിന് തുണയായത്. ശശിദേവ് (27) അദ്ദേഹത്തിന് പിന്തുണ നൽകി. ടുട്ടി പാട്രിയറ്റ്സിന് വേണ്ടി കാർത്തിക്ക് ഷണ്മുഖം മൂന്ന് വിക്കറ്റ് വീഴ്ത്തി. കുമരൻ,ഭൂപാലൻ,ഡേവിഡ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷയ് ശ്രീജിവാസന്റെ അർദ്ധ സെഞ്ചുറിക്കും (50) ഒറ്റയാൾ പോരാട്ടത്തിനും പാട്രിയറ്റ്സിന് ജയിക്കാനായില്ല. ഹരീഷ് കുമാർ സൂപ്പർ ഗില്ലീസിന് വേണ്ടി 3 വിക്കറ്റും വിജയ് ശങ്കർ,സിദ്ധാർഥ്, പെരിയസ്വാമി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

രാഹിൽ ഷാ മാസ്റ്റർ ക്ലാസ്, കാരൈക്കുടി കാളൈകളെ വീഴ്ത്തി മധുരൈ പാന്തേഴ്സ്

തമിഴ്നാട് പ്രീമിയർ ലീഗിൽ മധുരൈ പാന്തേഴ്സിന് ജയം. രണ്ട് വിക്കറ്റ് ജയമാണ് കാരൈക്കുടി കാളൈകൾക്ക് എതിരെ മധുര ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത‌ കാരൈക്കുടി കാളൈകൾക്ക് 93 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ മധുരൈ പാന്തേഴ്സിന് 11 പന്ത് ബാക്കി നിൽക്കെ ജയം നേടാൻ സാധിച്ചു.

കാളൈകൾക്ക് വേണ്ടി ഗണേഷും (14) ആദിത്യയും (14) അനിരുദ്ധ(13), മാത്രമാണ് പൊരുതിയത്. കിരൺ ആകാശ്,രാഹിൽ ഷാ എന്നിവർ മൂന്ന് വിക്കറ്റ് വിതം വീഴ്ത്തി. എന്നാൽ മധുരൈ പാന്തേഴ്സിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. മൻ ബഫ്ന,സുനിൽ സാം, മോഹൻപ്രശാന്ത് എന്നിവർ 2 വിക്കറ്റുകൾ വീത്ം വീഴ്ത്തി. സെല്വ കുമാരൻ(21) ഷിജിത് ചന്ദ്രൻ(25) ശരത്ത് രാജ്(14) എന്നിവർ മാത്രമാണ് പൊരുതിയത്. കിരൺ ആകാശും മിഥുനും മധുരൈ പാന്തേഴ്സിനെ ജയത്തിലേക്ക് നയിച്ചു.

ദിണ്ടിഗൽ ഡ്രാഗൺസിനെ എറിഞ്ഞ് വീഴ്ത്തി കോവൈ കിംഗ്സ്

തമിഴ്‌നാട് പ്രീമിയർ ലീഗിൽ കോവൈ കിംഗ്സിന് വമ്പൻ ജയം. ദിണ്ടിഗൽ ഡ്രാഗൺസിനെ 35 റൺസിനാണ് കോവൈ കിംഗ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കോവൈ കിംഗ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദിണ്ടിഗൽ ഡ്രാഗൺസിന് 99 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

എസ് മണികഠ്ന്റെ 3 വിക്കറ്റ് നേട്ടമാണ് ദിണ്ടിഗൽ ഡ്രാഗൺസിനെ വീഴ്ത്തിയത്. നടരാജൻ, അജിത്ത് റാമെന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. സുജയ്(34) മാത്രമാണ് ദിണ്ടിഗൽ ഡ്രാഗൺസ് നിരയിൽ പൊരുതിയത്. മുഹമ്മദും(19) ദിണ്ടിഗല്ലിനെ സ്കോർ ഉയർത്താൻ ശ്രമിച്ചു. ആദ്യം ബാറ്റ് ചെയ്ത കോവൈ കിംഗ്സ് പ്രദോഷ് രഞ്ജന്റെയും (43) ഷാഹ്രൂഖ് ഖാന്റെയും (30) മുകുന്ദന്റെയും (21) ബാറ്റിംഗ് പ്രകടനത്തിൽ 134 നേടി. ദിണ്ടിഗൽ ഡ്രാഗൺസിന് വേണ്ടി പ്രാണേഷ് 3ഉം രാമലിങ്കം രോഹിത്ത് 2ഉം വിക്കറ്റ് വീഴ്ത്തി.

സെഞ്ചുറിയുമായി മുരളി വിജയ്,ടുട്ടി പാട്രിയറ്റ്സിനെ തകർത്ത് തൃച്ചി വാറിയേഴ്സ്

തമിഴ്‌നാട് പ്രീമിയർ ലീഗിൽ തൃച്ചി വാറിയേഴ്സിന് ജയം. 17 റൺസിനാണ് ടുട്ടി പാട്രിയറ്റ്സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത തൃച്ചി 4 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സിന് 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസേ നേടാനായുള്ളൂ. തൃച്ചി വാറിയേഴ്സിന്റെ ആദ്യ ജയമാണിത്. 57 പന്തിൽ മുരളി വിജയ് നേടിയ( 101) സെഞ്ചുറിയാണ് തൃച്ചിയെ ജയത്തിലേക്ക് നയിച്ചത്.

4 സികറുകളും 11 ഫോറുമടങ്ങുന്ന മികച്ച പ്രകടനമായിരുന്നു വിജയുടേത്. ഗണേഷ് (52) ശക്തമായ പിന്തുണയും നൽകി. അതിയശരാജ് ഡേവിഡ്സൺ 4 വിക്കറ്റ് വീഴ്ത്തി തൃച്ചിയുടെ കുതിപ്പിന് ഭാഗികമായി കടിഞ്ഞാണിട്ടു. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി വാറിയേഴ്സിന്റെ അക്ഷയ് ശ്രീനിവാസന്റെ (63) മികച്ച പ്രകടനത്തിനും രക്ഷിക്കാനായില്ല. സുബ്രഹ്മണ്യം ശിവയും(25) അദ്ദേഹത്തിന് പിന്തുണ നൽകി. തൃച്ചിക്ക് വേണ്ടി ചന്ദ്രശേഖറും പൊയാമൊഴിയും 2 വിക്കറ്റ് വീതം വീഴ്ത്തി.

ഏഴ് വിക്കറ്റ് ജയവുമായി ദിണ്ടിഗൽ ഡ്രാഗൺസ്

തമിഴ്നാട് പ്രീമിയർ ലീഗിൽ 7 വിക്കറ്റ് ജയവുമായി ദിണ്ടിഗൽ ഡ്രാഗൺസ്. കരുത്തരായ കാഞ്ചി വീരൻസിനെയാണ് ഡ്രാഗൺസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസ് 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടി. 3 വിക്കറ്റ് നഷ്ടത്തിൽ 11 പന്ത് ബാക്കി നിൽക്കെ ഡ്രാഗൺസ് ലക്ഷ്യം കണ്ടു.

വിശാൽ വൈദ്യ (51) റൺസും ലോകേശ്വർ 26 റൺസുമെടുത്ത് കാഞ്ചി വീരൻസിന്റെ ഇന്നിംഗ്സ് പടുത്തുയർത്തി. ഡ്രാഗൺസിന് വേണ്ടിയുള്ള മോഹൻ അഭിനവിന്റെ ബൗളിംഗിന്റെ മുന്നിലാണ് കാഞ്ചി വീരൻസ് വീണത്. മോഹൻ അഭിനവ് മൂന്ന് വിക്കറ്റെടുത്തു. ഹരി നിഷാന്ത് 2ഉം സിലമ്പരസൻ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദിണ്ടിഗൽ ഡ്രാഗൺസ് ഹരി നിഷാന്തിന്റെ 62 റൺസ് പ്രകടനത്തിന്റെ മികവിൽ ജയിച്ച് കയറി. ജഗദീശൻ 21 റൺസും വിവേക് 26 റൺസും നേടി. ഓള്രൗണ്ടർ പ്രകടനം പുറത്തെടുത്ത ഹരി നിശാന്താണ് മാൻ ഓഫ് ദ് മാച്ച്.

കാരൈക്കുടി കാളൈകളെ തകർത്ത് കോവൈ കിംഗ്സ്

തമിഴ്‌നാട് പ്രീമിയർ ലീഗിൽ കാരൈക്കുടി കാളൈകളെ തകർത്ത് ലൈക കോവൈ കിംഗ്സ്. 15 റൺസിന്റെ ജയമാണ് ഈ ക്ലോസ് എൻകൗണ്ടറിൽ കോവൈ കിംഗ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കോവൈ കിംഗ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈക്കുടി കാളൈകൾക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് മാത്രം നേടാനേ സാധിച്ചുള്ളൂ.

ഷാഹ്രൂക് ഖാന്റെ അർദ്ധ സെഞ്ചുറിയുടെ(59) ബലത്തിലാണ് കോവൈ കിംഗ്സ് മികച്ച നിലയിലെത്തിയത്. ക്യാപ്റ്റൻ മുകുന്ദ് 32 റൺസും നേടി. പ്രദോഷ് രഞ്ജൻ 18ഉം അഖിൽ ശ്രീനാഥ് 12 റൺസും നേടി. കാരൈക്കുടി കാളൈകൾക്ക് വേണ്ടി രാജ്കുമാർ 2ഉം സുനിൽ,സ്വാമിനാഥൻ,അശ്വിൻ കുമാർ,ഷാജഹാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. കാരൈക്കുടി കാളൈകൾക്ക് വേണ്ടി ഷാജഹാന്റെ(41*) ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല. ഗണേഷ്(20),ബാഫ്ന(21),അനിരുദ്ധ(24) എന്നിവർ പിന്തുണ നൽകി. കോവൈക്ക് വേണ്ടി മലോലൻ രംഗരാജൻ,അന്റണി ദാസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സൂപ്പർ ഗില്ലീസിനെ വീഴ്ത്തി മധുരൈ പാന്തേഴ്സിന് തകർപ്പൻ ജയം

തമിഴ്‌നാട് പ്രീമിയർ ലീഗിൽ മധുരൈ പാന്തേഴ്സിന് തകർപ്പൻ ജയം. സൂപ്പർ ഗില്ലീസിനെതിരെ 33 റൺസിന്റെ ജയമാണ് പാന്തേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മധുരൈ പാന്തേഴ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പർ ഗില്ലീസിന് 8 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടാനേ സാധിച്ചുള്ളൂ.

പാന്തേഴ്സിന് വേണ്ടി അരുൺ കാർത്തിക്ക്(39) ഷിജിത്ത് ചന്ദ്രൻ(39) വിക്കറ്റ് കീപ്പർ നീലേഷ് സുബ്രഹ്മണ്യൻ (31) എന്നിവർ പൊരുതി നിന്നു. പെരിയ സ്വാമിയും ഹരിഷ് കുമാറും സൂപ്പർ ഗില്ലീസിന് വേണ്ടി 2 വിക്കറ്റുകൾ വീതം വീഴ്ത്തി. രാഹുൽ,മുരുഗൻ അശ്വിൻ,അലക്സാാണ്ടർ എന്നിവർ ഓരൊ വിക്കറ്റ് വീതവും വീഴ്ത്തി. എന്നാൽ ശശിദേവിന്റെ (51) അർദ്ധ സെഞ്ചുറിക്കും ചെപോക് സൂപ്പർ ഗില്ലീസിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഗോപിനാഥ്(45) ശശിദേവിന് മികച്ച പിന്തുണ നൽകി. മധ്യനിരയിൽ ഹരീഷ് കുമാർ(23)‌മാത്രമാണ് പിടിച്ച് നിന്നത്. കിരൺ കുമാറും അഭിഷേക് തന്വാറും സൂപ്പർ ഗില്ലീസിന്റെ 3 വിക്കറ്റുകൾ വീഴ്ത്തി. കൗശികും രാഹുലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കരൈക്കുടി കാളൈകളെ വീഴ്ത്തി ടുട്ടി പാട്രിയറ്റ്സ്

തമിഴ്നാട് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ടുട്ടി പാട്രിയറ്റ്സ്. ക്യാപ്റ്റൻ സുബ്രഹ്മണ്യ ശിവയുടെ(87) വെടിക്കെട്ട് ഇന്നിംഗ്സാണ് ടുട്ടി പാട്രിയറ്റ്സിന് ജയം നൽകിയത്. 57 റൺസിന്റെ ജയമാണ് ടുട്ടി പാട്രിയറ്റ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടുട്ടി പാട്രിയറ്റ്സിന് 4 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടാൻ കഴിഞ്ഞു.

നിധീഷ് രാജഗോപാൽ 34 റൺസ് എടുത്ത് സുബ്രഹ്മണ്യ ശിവക്ക് പിന്തുണ നൽകി. വെങ്കിടേഷ് 30 റൺസും നേടി. മുകുംതൻ, കൃഷ്ണകുമാർ, രാജ്കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം കാരൈക്കുടി കാളൈകൾക്ക് വേണ്ടി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കാളൈകൾക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. സൂര്യപ്രകാശ് (31)അശ്വിൻ കുമാർ(30) ശ്രീനിവാസൻ (27) മാത്രമാണ് കാളൈകളുടെ നിരയിൽ നിന്നും പൊരുതി നോക്കിയുള്ളു. തമിൾകുമാരൻ,സെന്തിൽനാഥൻ,വെങ്കിടേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗണേഷ് മൂർത്തിയും ഡേവിഡ്സണ്ണും ഓരോ വിക്കറ്റും വീഴ്ത്തി.

ടുട്ടി പാട്രിയറ്റ്സിനെ തകർത്ത് കാഞ്ചി വീരൻസ്

തമിഴ്‌നാട് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പുമായി കാഞ്ചി വീരൻസ്. ടുട്ടി പാട്രിയറ്റ്സിനെ 58 റൺസിനാണ് കാഞ്ചി വീരൻസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സിന് 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസിന് തുടക്കത്തിൽ തന്നെ വിശാൽ വൈദ്യയെ (2) നഷ്ടമായെങ്കിലും സിദ്ധാർത്ഥും (50) അപരജിതും (76*) മികച്ച നിലയിലെത്തിച്ചു. സഞ്ജയ് 4 റൺസെടുത്തപ്പോൾ സതീഷ് 47 റൺസെടുത്ത് പുറത്താവാതെ നിന്നു. വെങ്കടേഷ് 2ഉം തമിൾകുമരൻ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സ് താമരൈക്കണന്റെ ബൗളിംഗിന് മുന്നിൽ പതറി. താമരൈക്കണ്ണൻ 3 വിക്കറ്റ് നേടി. സുതേഷ് 2ഉം ഹരീഷ്, സിലമ്പരശൻ,സതീഷ് എന്നിവർ ഓരോ വിക്കറ്റും നേടി. ടുട്ടി പാട്രിയറ്റ്സിന്റെ നിരയിൽ അക്ഷയ് ശ്രീനിവാസനും(22) സെന്തിൽനാഥനും മാത്രമാണ് (25) പൊരുതി നോക്കിയത്. നാഥൻ (19) ഉം വിക്കറ്റ്കീപ്പർ കമലേഷുമാണ്(16) രണ്ടക്കം കടന്നത്.

കാരൈക്കുടി കാളൈകളെ തകർത്ത് ഡിണ്ടിഗൽ ഡ്രാഗൺസ്

തമിഴ്നാട് പ്രീമിയർ ലീഗിൽ കാരൈക്കുടി കാളൈകളെ തകർത്ത് ഡിണ്ടിഗൽ ഡ്രാഗൺസ്. 10 വിക്കറ്റ് ജയമാണ് ഡിണ്ടിഗൽ ഡ്രാഗൺസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കാരക്കുടി കാളൈകൾ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡിണ്ടിഗൽ ഡ്രാഗൺസ് 17 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടമാകാതെ ജയം ജേടി.

ഹരി നിഷാന്ത് 81 റൺസും ജഗദീശൻ 78 റൺസുമടിച്ചും ഡിണ്ടിഗല്ലിന്റെ ഓപ്പണിംഗ് വെടിക്കെട്ട് ആരാധകർക്കും ആവേശമായി. അനിരുദ്ധയുടെ(98) ഒറ്റയാൾ പോരാട്ടമാണ് കാളൈകളെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. സൂര്യപ്രകാശ്(20) കാർത്തിക്ക്(17), ഷാജഹാൻ(16) എന്നിവരാണ് കാരക്കുടിക്ക് വേണ്ടി പൊരുതിയത്. ഡിണ്ടിഗലിന് വേണ്ടി രോഹിത്തും മുഹമ്മദും 2 വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version