തമിഴ്നാട് അസോസ്സിയേഷനു താക്കീതുമായി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിക്കുവാനുള്ള തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. ബിസിസിഐ നിയമങ്ങള്‍ ഇത്തരം തീരുമാനങ്ങളെ അനുകൂലിക്കുന്നില്ല എന്നതിനാല്‍ ഇതുമായി തമിഴ്നാട് ബോര്‍ഡ് മുന്നോട്ട് പോയാല്‍ ഈ ടൂര്‍ണ്ണമെന്റിനെ അനുമതിയില്ലാത്ത ടൂര്‍ണ്ണമെന്റായി കണക്കാക്കുമെന്നാണ് സിഒഎയുടെ നയം.

ഇത്തരം കാര്യങ്ങള്‍ക്ക് ഇതുവരെ അനുമതി അസോസ്സിയേഷന്‍ തേടിയിട്ടില്ലെന്നാണ് സിഒഎ സംസ്ഥാനത്തിനു അയയ്ച്ച ഇമെയിലില്‍ സൂചിപ്പിച്ചിരിക്കുന്നത്. ജൂലൈ 11 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം പതിപ്പ്. അതാത് സംസ്ഥാനങ്ങള്‍ക്കും താരങ്ങളെ ഇത്തരം ടൂര്‍ണ്ണമെന്റില്‍ നിന്ന് പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും സിഒഎ അറിയിച്ചിട്ടുണ്ട്.

മലയാളിത്താരം റൈഫി വിന്‍സെന്റുള്‍പ്പെടെ ചില ഇതര സംസ്ഥാന ക്രിക്കറ്റ് താരങ്ങള്‍ ടിഎന്‍പിഎല്‍ 2018ല്‍ പങ്കെടുക്കുവാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൈഫി വിന്‍സെന്റ് ഗോമസ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചേക്കും

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം പതിപ്പില്‍ ഓരോ ഫ്രാഞ്ചൈസിയിലും രണ്ട് അന്യ സംസ്ഥാന താരങ്ങളെ ഉള്‍പ്പെടുത്തിയേക്കാമെന്ന് അറിയിച്ച് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍. മലയാളി താരം റൈഫി വിന്‍സെന്റ് ഗോമസ് ഇത്തരത്തില്‍ കളിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. ഹനുമ വിഹാരി, ഷെല്‍ഡണ്‍ ജാക്സണ്‍, ഉന്മുക്ത് ചന്ദ്, ധര്‍മ്മേന്ദ്ര ജഡേജ എന്നിവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തേക്കുമെന്നാണ് ആദ്യം ലഭിയ്ക്കുന്ന സൂചന.

ഇത്തരത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിക്കുന്നത് തമിഴ്നാട്ടിലെ താരങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്നാണ് ബോര്‍ഡ് അംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുന്ന താരങ്ങള്‍ ഐപിഎല്‍ 2018ല്‍ പങ്കെടുത്തവരായിരിക്കരുത് എന്നതാണ് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ നിബന്ധന.

അതാത് സംസ്ഥാന അസോസ്സിയേഷനുകളില്‍ നിന്ന് താരങ്ങള്‍ അനുമതി പത്രം വാങ്ങേണ്ടതായുമുണ്ട്. ടീമില്‍ മാത്രമല്ല അവസാന ഇലവനിലും രണ്ട് താരങ്ങളെ ഇപ്രകാരം ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുമതിയുണ്ടാകുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version