ടി20ക്ക് പറ്റിയ പിച്ച് അല്ല ഒരുക്കുന്നത് എന്ന് ഹാർദ്ദിക് പാണ്ഡ്യ

Newsroom

Picsart 23 01 29 22 46 51 695
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ലഖ്‌നൗ പിച്ചിൽ ഒരുക്കിയ പിച്ച് ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ലഖ്‌നൗവിൽ ന്യൂസിലൻഡിനെ 6 വിക്കറ്റിന് തോൽപിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 1-1ന് സമനിലയിലാക്കിയിരുന്നു. രണ്ട് ടീമിന്റെയും ബാറ്റ്സ്മാന്മാർ ഇന്നലെ ബാറ്റു ചെയ്യാൻ ഏറെ കഷ്ടപ്പെട്ടിരുന്നു.

മത്സരത്തിന് ശേഷം സംസാരിച്ച പാണ്ഡ്യ രൂക്ഷമായി തന്നെ പിച്ചിനെ വിമർശിച്ചു. സത്യം പറഞ്ഞാൽ ഈ പിച്ച് ഞെട്ടിക്കുന്നതായിരുന്നു. ഞങ്ങൾ ഇതുവരെ കളിച്ച രണ്ട് കളികളും പിച്ച് മോശമായിരുന്നു. ബുദ്ധിമുട്ടുള്ള വിക്കറ്റുകൾ ആണ് എന്നത് ഞാൻ കാര്യമാക്കുന്നില്ല. ഞാൻ അതിനായി തയ്യാറാണ്, എന്നാൽ ഈ രണ്ട് വിക്കറ്റുകളും ടി20ക്ക് ആയി ഉണ്ടാക്കിയതല്ല. ഹാർദ്ദിക് പറയുന്മു. ക്യൂറേറ്റർമാർ ഞങ്ങൾ കളിക്കാൻ പോകുന്ന ഗ്രൗണ്ടുകളോ പിച്ചുകൾ നേരത്തെ ഒരുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു.