Cricket

സില്‍ഹെറ്റ് സ്റ്റേഡിയം ടെസ്റ്റ് ക്രിക്കറ്റിനു വേദിയാകുന്നു

ബംഗ്ലാദേശിലെ സില്‍ഹെറ്റ് സ്റ്റേഡിയത്തില്‍ ആദ്യമായി ടെസ്റ്റ് മത്സരം നടക്കും. ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ സിംബാബ്‍വേയുടെ ബംഗ്ലാദേശ് പരമ്പരയ്ക്കിടെ ആദ്യ ടെസ്റ്റ് മത്സരം ബംഗ്ലാദേശിലെ സില്‍ഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ മൂന്നിനാണ് മത്സരം നടക്കുക. രണ്ടാം മത്സരം നവംബര്‍ 11നു ധാക്കയില്‍ അരങ്ങേറും.

ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇരു ടീമുകളും മൂന്ന് ഏകദിനങ്ങളിലും മാറ്റുരയ്ക്കും. ഒക്ടോബര്‍ 21നു ധാക്കയിലും ഒക്ടോബര്‍ 24, 26 തീയ്യതികളില്‍ ചിറ്റഗോംഗിലുമാണ് മത്സരങ്ങള്‍ നടക്കുക. നേരത്തെ ജനുവരി 2019ല്‍ നടത്താനിരുന്ന പര്യടനം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനായി മാറ്റുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial