മാഞ്ചസ്റ്ററിലും ബാഴ്സയിലും ബ്രസീൽ അരങ്ങേറ്റം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് പുലർച്ചെ നടന്ന രണ്ടു മത്സരങ്ങളിൽ യൂറോപ്പിലെ വമ്പന്മാർക്ക് വേണ്ടി മൂന്ന് ബ്രസീലിയൻ താരങ്ങളുടെ അരങ്ങേറ്റം നടന്നു‌. ബാഴ്സലോണയിൽ യുവതാരം ആർതറിന്റെയും മാൽകോമിന്റെയും അരങ്ങേറ്റവും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോകകപ്പിൽ ബ്രസീലിനൊപ്പം ഉണ്ടായിരുന്ന ഫ്രെഡിന്റെ അരങ്ങേറ്റവുമാണ് നടന്നത്. ബാഴ്സലോണ ടോട്ടൻഹാം മത്സരത്തിൽ ഇറങ്ങിയ ആർതർ ബ്രസീലിന്റെയും ബാഴ്സലോണയുടെ ഭാവി ആണ് താൻ എന്ന സൂചന നൽകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ 45 മിനുട്ട് ആണ് ആർതർ ഇന്ന് കളിച്ചത്. ഒരു ലോംഗ് റേഞ്ചർ ഗോളടക്കം മികച്ച പ്രകടനമായിരുന്നു ഇന്ന് ആർതർ നടത്തിയത്. ആർതറിന്റെ പ്രകടനം സാവിയെ ഓർമ്മിപ്പിച്ചെന്ന് സഹതാരം റഫിന പറഞ്ഞു. ബ്രസീലിയൻ ക്ലബായ ഗ്രമിയോയിൽ നിന്നാണ് ആർതർ ബാഴ്സയിലേക്ക് എത്തിയത്.

https://twitter.com/BarcaRaw/status/1023431958297161728?s=19

രണ്ടാം പകുതിയിൽ ആയിരുന്നു മാൽകോം ബാഴ്സക്കായി ഇറങ്ങിയത്. ഇടതു വിങ്ങിൽ കളിക്കേണ്ടി വന്ന മാൽകോം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ബാഴ്സലോണ ജയം ഉറപ്പിച്ച പെനാൾട്ടി സ്കോർ ചെയ്യാനും മാൽകോമിനായി. ഫ്രഞ്ച് ക്ലബായ ബോർഡക്സിൽ നിന്നാണ് മാൽകോം ബാഴ്സയിൽ എത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ മത്സരത്തിൽ ആയിരുന്നു ഫ്രെഡിന്റെ അരങ്ങേറ്റം. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ മാത്രമാണ് ഫ്രെഡ് കളത്തിൽ എത്തിയത് എന്നതുകൊണ്ട് തന്നെ കാര്യമായി ഫ്രെഡിന്റെ നീക്കങ്ങൾ കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആയില്ല. അടുത്ത മത്സരം മുതൽ ഫ്രെഡിന് കൂടുതൽ മിനുറ്റുകൾ മൗറീനോ നൽകിയേക്കും. യുക്രെയിൻ ക്ലബായ ശക്തറിൽ നിന്നാണ് ഫ്രെഡ് യുണൈറ്റഡ് മിഡ്ഫീൽഡിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial