ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍, ആശ്വാസമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ട്

Tamilnadu

സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍ സിദ്ധാര്‍ത്ഥ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടുവാനായത്. 36/6 എന്ന നിലയില്‍ നിന്നാണ് ബറോഡ ഈ സ്കോറിലേക്ക് എത്തിയത്.

വിഷ്ണു സോളങ്കി 49 റണ്‍സ് നേടിയാണ് മത്സരത്തിലേക്ക് വീണ്ടും ബറോഡയെ തിരികെ കൊണ്ടുവന്നത്. 4 വിക്കറ്റ് പ്രകടനം നടത്തിയ മണിമാരന്റെ സ്പെല്‍ ബറോഡയെ തകര്‍ത്തെറിയുകയായിരുന്നു.

4 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മണിമാരന്‍ സിദ്ധാര്‍ത്ഥ് തന്റെ മൂന്ന് വിക്കറ്റും നേടിയത്. ഏഴാം വിക്കറ്റില്‍ 58 റണ്‍സുമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ടാണ് ബറോഡയെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 29 റണ്‍സ് നേടിയ സേത്തിനെ പുറത്താക്കി സോനു യാദവ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

സോളങ്കി അവസാന ഓവറില്‍ ഒരു പന്ത് അവശേഷിക്കെ റണ്ണൗട്ടാകുമ്പോള്‍ അര്‍ഹമായ അര്‍ദ്ധ ശതകം താരത്തിന് നഷ്ടമായി.

 

Previous articleടൂഹലിന് കീഴിൽ ചെൽസിക്ക് ആദ്യ ജയം
Next articleവമ്പൻ തിരിച്ച് വരവിൽ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സിന് ആറാം തോൽവി