വമ്പൻ തിരിച്ച് വരവിൽ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സിന് ആറാം തോൽവി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ തിരിച്ച് വരവിൽ മോഹൻ ബഗാൻ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആറാം തോൽവിയാണ് ഇന്നത്തേത്. മോഹന് ബഗാന് വേണ്ടി റോയ് കൃഷ്ണ ഇരട്ട ഗോളുകൾക്ക് പുറമേ മാഴ്സെലിനോയും ബഗാൻ വേണ്ടി ഗോളടിച്ചു. കേരള ബ്ലാസ്റ്റേഴ്സിനായി ഗാരി ഹൂപ്പറും കോസ്റ്റയുമാണ് ഗോളടിച്ചത്.

കളിയുടെ പതിനാലാം മിനുട്ടിൽ തന്നെ ഈ സീസൺ കണ്ട മികച്ചൊരു ഗോളിലുടെ ഗാരി ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. മലയാളി താരം സഹൽ അബ്ദുൾ സമദാണ് ഹൂപ്പറിന്റെ തകർപ്പൻ ഗോളിന് വഴി ഒരുക്കിയത്. ആദ്യ പകുതിയിൽ പിന്നീട് ഗോൾ പിറന്നില്ലെങ്കിലും ആദ്യം കിട്ടിയ ലീഡ് ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്സിനായി. രണ്ടാം പകുതിയിലെ തുടക്കത്തിൽ കോസ്റ്റയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി.

എന്നാൽ പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൊൽക്കത്തൻ ടീമിന് മുന്നിൽ തകർന്നടിയുന്നതാണ് കണ്ടത്. ആദ്യം മാഴ്സലീനോയുടെ ഗോളായിരുന്നു വന്നത്. ഈ സീസണിലെ താരത്തിന്റെ ആദ്യ ഗോളായിരുന്നു. പിന്നീട് ഒരു ജെസ്സെലിലുടെ വന്ന പെനാൽറ്റി ലക്ഷ്യം കണ്ടെത്തിയ റോയ് കൃഷ്ണ ബഗാൻ മത്സരത്തിൽ തിരികെ വരുന്ന കാഴ്ച്ചയാണ് കണ്ടത്. 87ആം മിനുട്ടിൽ മോഹൻ ബഗാന് വേണ്ടി റോയ് കൃഷ്ണ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി വിജയ ഗോൾ നേടി. ഇന്ന് ജയിച്ച മോഹൻ ബഗാൻ 27 പോയന്റ് നേടി രണ്ടാം സ്ഥാനത്താണ്. 15 പോയന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്താണ്.