ആന്ധ്രയ്ക്കെതിരെ 8 റണ്‍സ് ജയം, സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം ആന്ധ്രയ്ക്കെതിരെ എട്ട് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. വിഷ്ണു വിനോദിന്റെ ബാറ്റിംഗ് മികവില്‍ 160/6 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത കേരളം നേടിയത്. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് വിഷ്ണു വിനോദ് പുറത്തായത്. സച്ചിന്‍ ബേബി 38 റണ്‍സും അരുണ്‍ കാര്‍ത്തിക് 31 റണ്‍സും നേടി കേരളത്തിനായി തിളങ്ങി. ആന്ധ്രയ്ക്ക് വേണ്ടി ഗിരിനാഥ് റെഡ്ഢി രണ്ട് വിക്കറ്റ് നേടി.

19.4 ഓവറില്‍ ആന്ധ്രയെ 152 റണ്‍സിനെ പുറത്താക്കിയാണ് കേരളം ടൂര്‍ണ്ണമെന്റിലെ രണ്ടാം വിജയം കേരളം സ്വന്തമാക്കിയത്. 36 പന്തില്‍ 57 റണ്‍സ് നേടി പ്രശാന്ത് കുമാറും ഗിനിനാഥ് റെഡ്ഢി 10 പന്തില്‍ നിന്ന് 22 റണ്‍സും നേടിയെങ്കിലും കേരളത്തിനു വേണ്ടി സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി, എംഡി നിധീഷ്, സുധേശന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി കേരളം വിജയം ഉറപ്പാക്കുകയായിരുന്നു.

അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടത്തോടെ സന്ദീപ് വാര്യര്‍ ആണ് കേരളത്തിന്റെ വിജയം സുനിശ്ചിതമാക്കിയത്.

Previous articleടി20യിലെ മോശം സ്ട്രൈക്ക് റേറ്റുകളിൽ ഒന്നുമായി ധോണിയുടെ ബാറ്റിങ്
Next articleആദ്യ ഗോളുമായി മൊറാട്ട, വിയ്യാറയലിനെ വീഴ്ത്തി അത്ലറ്റിക്കോ മാഡ്രിഡ്