ആദ്യ ഗോളുമായി മൊറാട്ട, വിയ്യാറയലിനെ വീഴ്ത്തി അത്ലറ്റിക്കോ മാഡ്രിഡ്

ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിയ്യാറയലിനെ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. അത്ലറ്റിക്കോയ്ക്ക് വേണ്ടി സോൾ നീഗ്വേസും അൽവാരോ മൊറാട്ടയുമാണ് ഗോളടിച്ചത്. ഇന്നത്തെ ജയത്തോടു കൂടി ടേബിൾ ടോപ്പേഴ്‌സ് ആയ ബാഴ്‌സലോണയുടെ ലീഡ് ഏഴു പോയന്റ് ആയി കുറയ്ക്കാൻ അത്ലറ്റിക്കോയ്ക്ക് സാധിച്ചു.

സ്പാനിഷ് താരം അൽവാരോ മൊറാട്ട തന്റെ ആദ്യ അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ ഇന്ന് നേടി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യ അത്ലറ്റിക്കോ ഗോളിനായി കാത്തിരുന്ന മൊറാട്ടയ്ക്ക് നിരാശയായിരുന്നു ഫലം. റയൽ മാഡ്രിഡിനെതിരെയും യുവന്റസിനെതിരെയുമുള്ള മത്സരങ്ങളിൽ മൊറാട്ടയെ ചതിച്ചത് വീഡിയോ അസിസ്റ്റന്റ് റെഫറിയാണ്. ഇത്തവണ ഗോളടിച്ചപ്പോൾ വാറിനെ പരിഗണിക്കാനും മൊറാട്ട മറന്നില്ല.

Previous articleആന്ധ്രയ്ക്കെതിരെ 8 റണ്‍സ് ജയം, സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം
Next articleകിരീടപ്പോരാട്ടം കനക്കും, സാഞ്ചോയുടെ ചിറകിൽ തിരിച്ചുവരവുമായി ബൊറൂസിയ ഡോർട്ട്മുണ്ട്