ടി20യിലെ മോശം സ്ട്രൈക്ക് റേറ്റുകളിൽ ഒന്നുമായി ധോണിയുടെ ബാറ്റിങ്

ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി 29 റൺസ് ആണ് മുൻ ക്യാപ്റ്റൻ എംഎസ് ധോണി നേടിയത്. അവസാനം വരെ ക്രീസിൽ നിന്ന ധോണി ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറർ ആയി എങ്കിലും 37 പന്തിൽ നിന്നാണ് ധോണി 29ൽ എത്തിയത്.

78.38 എന്ന സ്‌ട്രൈക് റേറ്റിൽ ആയിരുന്നു ധോണിയുടെ ഇന്നിംഗ്സ്. ഒരു ടി20 മത്സരത്തിൽ 35 പന്ത് എങ്കിലും നേരിട്ടതിന് ശേഷം ഒരു ഇന്ത്യൻ ബാറ്റ്‌സ്മാന്റെ ഏറ്റവും മോശം രണ്ടാമത്തെ സ്‌ട്രൈക് റേറ്റ് ആണ് ഇന്ന് ധോണി സ്വന്തമാക്കിയത്.

2009 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ 35 പന്തിൽ 25 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ പേരിലാണ് ഈ മോശം റെക്കോർഡ് ഉള്ളത്. 153 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 150 റൺസിൽ ഒതുങ്ങിയപ്പോൾ 71.42 ആയിരുന്നു ജഡേജയുടെ സ്‌ട്രൈക് റേറ്റ്.

Previous articleഡിബലയുടെ ഗോളിൽ യുവന്റസിന് ജയം
Next articleആന്ധ്രയ്ക്കെതിരെ 8 റണ്‍സ് ജയം, സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം