“സ്റ്റോപ്പ് അദാനി” പ്ലക്കാര്‍ഡുകളുമായി സിഡ്നി പിച്ചില്‍ കയറി പ്രതിഷേധക്കാര്‍

ഓസ്ട്രേലിയയിലെ അദാനിയുടെ മൈനിംഗ് പ്രവൃത്തികള്‍ നിര്‍ത്തുക എന്ന ആവശ്യവുമായി പ്രതിഷേധകാര്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തി. “സ്റ്റോപ്പ് അദാനി” പ്ലക്കാര്‍ഡുകളുമായാണ് ഗ്രൗണ്ടിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ കളി തടസ്സപ്പെടുത്തിയത്.

Stopadani1

സുരക്ഷ ഉദ്യോഗസ്ഥര്‍ ഏകദേശം അഞ്ച് മിനുട്ടോളം കഴിഞ്ഞാണ് പ്രതിഷേധക്കാര്‍ ഗ്രൗണ്ടില്‍ കടന്നത് മനസ്സിലാക്കിയത് തന്നെ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനിയ്ക്ക് ഈ മൈനിംഗ് ഓപ്പറേഷനായി ഫണ്ട് അനുവദിക്കരുതെന്നുള്ള ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.

Stopadani