ഡീന്‍ ജോണ്‍സിനെയും ഫില്‍ ഹ്യൂജ്സിനെയും ഓര്‍മ്മിച്ച് ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിനിടെ അന്തരിച്ച ഡീന്‍ ജോണ്‍സിനും ആറ് വര്‍ഷം മുമ്പ് ഇതേ ദിവസം മരണം അടഞ്ഞ ഫില്‍ ഹ്യൂജ്സിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ടീമുകള്‍. ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ആദ്യ ഏകദിനത്തിന് മുമ്പാണ് ഈ രണ്ട് മുന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് വേണ്ടി ടീമുകള്‍ മൗനമാചരിച്ചത്.

ഐപിഎലില്‍ കമന്ററി ദൗത്യവുമായി എത്തിയ ഡീന്‍ ജോണ്‍സ് ഇന്ത്യയില്‍ വെച്ചാണ് മരണമടഞ്ഞത്. അതേ സമയം കളിക്കളത്തില്‍ പരിക്കേറ്റാണ് ഫില്‍ ഹ്യൂജ്സിന്റെ അന്ത്യം