സ്റ്റോക്സിനു പിന്നാലെ ഇംഗ്ലണ്ട് വീണു, ആഷസിലെ രണ്ടാം ടെസ്റ്റും ഓസ്ട്രേലിയക്ക് സ്വന്തം

Newsroom

Picsart 23 07 02 19 59 22 529
Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തി. ആവേശകരമായ അവസാന ദിവസം വലിയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 43 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട് 327 റൺസിന് പുറത്തായി. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 325 റൺസിനും ഓളൗട്ട് ആയിരുന്നു. ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 416 റൺസും രണ്ടാം ഇന്നിംഗ്സിൽ 279 റൺസുമാണ് എടുത്തത്. ഈ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 2-0ന് മുന്നിൽ എത്തി.

ആഷസ് 23 07 02 17 48 59 654

ഇന്ന് 114/4 എന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ട് കളി പുനരാരംഭിച്ചത്. 83 റൺസ് എടുത്ത ഡക്കറ്റിനെയും 10 റൺസ് എടുത്ത ബെയർസ്റ്റോയെയും ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് നഷ്ടമായി. ബെയർസ്റ്റോ വിവാദ രീതിയിൽ ആയിരുന്നു പുറത്തായത്. ഇതിനു പിന്നാലെയാണ് സ്റ്റോക്സ് ആക്രമിച്ചു കളിക്കാൻ തുടങ്ങിയത്‌.

ലഞ്ചിനു മുന്നെ കാമറൂൺ ഗ്രീനിന്റെ ഒരു ഓവറിൽ 3 സിക്സ് അടക്കം 26 റൺസ് സ്റ്റോക്സ് അടിച്ചു കൂട്ടി. ഇന്ന് ലഞ്ചിന് പിരിയുമ്പോൾ വിജയിക്കാൻ ഇംഗ്ലണ്ടിന് 128 റൺസ് കൂടെയായിരുന്നു വേണ്ടത്. ഓസ്ട്രേലിയക്ക് വിജയിക്കാൻ 4 വിക്കറ്റും. സ്റ്റോക്സ് ലഞ്ച് കഴിഞ്ഞു അറ്റാക്ക് തുടർന്നു. സ്കോർ 301ൽ നിൽക്കെ സ്റ്റോക്സിന്റെ വിക്കറ്റ് നഷ്ടമായി. 155 റൺസ് എടുത്ത സ്റ്റോക്സിനെ ഹേസല്വുഡാണ് പുറത്താക്കിയത്.

ഓസ്ട്രേലിയ 23 07 02 19 59 54 561

214 പന്തിൽ നിന്നാണ് സ്റ്റോക്സ് 155 റൺസ് എടുത്തത്. 9 സിക്സും 9 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. സ്റ്റോക്സ് പ്പോയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളും മങ്ങി. പിന്നാലെ 1 റൺ എടുത്ത ഒലി റോബിൻസൺ കമ്മിൻസിന്റെ പന്തിൽ പുറത്തായി. പിന്നാലെ 11 റൺസ് എടുത്ത ബ്രോഡിനെ ഹേസൽവുഡ് പുറത്താക്കി. അവസണ വിക്കറ്റിൽ ആൻഡേഴ്സണും ജോഷ് ടംഗും പിടിച്ചു നിന്നു എങ്കിലും 19 റൺസ് എടുത്ത ജോഷ് ടംഗിനെ സ്റ്റാർക് പുറത്താക്കിയതോടെ ഓസ്ട്രേലിയ ജയം പൂർത്തിയായി.

ഓസ്ട്രേലിയക്ക് ആയി കമ്മിൻസും ഹേസൽവുഡും സ്റ്റാർകും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.