മാക്‌സ് വെർസ്റ്റാപ്പൻ മാത്രം! ഓസ്ട്രിയൻ ഗ്രാന്റ് പ്രീമിയിലും ജയം

Wasim Akram

Picsart 23 07 02 20 39 45 922
Download the Fanport app now!
Appstore Badge
Google Play Badge 1

സമീപകാലത്തെ തന്റെ സമ്പൂർണ ആധിപത്യം ഓസ്ട്രിയയിലും തുടർന്ന് റെഡ് ബുൾ ഡ്രൈവറും നിലവിലെ ലോക ചാമ്പ്യനും ആയ മാക്‌സ് വെർസ്റ്റാപ്പൻ. ഇന്നലെ സ്പ്രിന്റ് റേസ് ജയിച്ചു ഇന്ന് പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പനു ഇടക്ക് ഫെറാറിയുടെ പിറ്റ് സ്റ്റോപ്പിന് ഇടയിൽ മുൻതൂക്കം നഷ്ടമായെങ്കിലും ഏതാണ്ട് റേസിൽ ബാക്കിയുള്ള സമയം മുഴുവനും ഡച്ച് ഡ്രൈവർ തന്നെയാണ് മുന്നിട്ട് നിന്നത്. കരിയറിലെ 42 മത്തെ റേസ് ജയം ആണ് വെർസ്റ്റാപ്പനു ഇത്.

മാക്‌സ് വെർസ്റ്റാപ്പൻ

രണ്ടാം സ്ഥാനത്ത് ഫെറാറിയുടെ ചാൾസ് ലെക്ലെർക് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് മൂന്നാം സ്ഥാനത്ത് എത്തി. റേസിലെ ഏറ്റവും വേഗതയേറിയ ലാപ്പും ഡച്ച് ഡ്രൈവർ തന്നെയാണ് കുറിച്ചത്. ഓസ്ട്രിയയിൽ വെർസ്റ്റാപ്പൻ നേടുന്ന തുടർച്ചയായ അഞ്ചാം ഗ്രാന്റ് പ്രീ ജയം ആണ് ഇത്. ഓസ്ട്രിയയിൽ ഇത്രയും ജയം ഇത് വരെ ആരും നേടിയിട്ടില്ല. ഫോർമുല വൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയങ്ങളുള്ള അഞ്ചാമത്തെ ഡ്രൈവർ ആയും ഡച്ച് ഡ്രൈവർ ഇന്ന് മാറി. നിലവിൽ സീസണിൽ ഏഴാം ഗ്രാന്റ് പ്രീ ജയം കുറിച്ച വെർസ്റ്റാപ്പൻ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ രണ്ടാമത് ഉള്ള സെർജിയോ പെരസിനെക്കാൾ 81 പോയിന്റുകൾ മുന്നിൽ ആണ്.