ഇത്തവണ ഇംഗ്ലണ്ടില്‍ തന്നെ കളിയാക്കുവാന്‍ കാണികളില്ലാത്തതില്‍ വിഷമമുണ്ട്

- Advertisement -

സാന്‍ഡ്പേപ്പര്‍ ഗേറ്റിന് ശേഷം തന്നെ ഇംഗ്ലണ്ടിലെ കാണികള്‍ വിമര്‍ശനങ്ങളും കളിയാക്കലുകളും നടത്തിയാണ് നേരിട്ടതെങ്കിലും അതില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് മികച്ച ഇന്നിംഗ്സുകള്‍ പുറത്തെടുക്കുവാന്‍ തനിക്കായിരുന്നുവെന്നും ഇത്തവണ കാണികളില്ലാത്തതിനാല്‍ വേറെ മാര്‍ഗ്ഗത്തിലൂടെ ഈ പ്രഛോദനം കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞ് ഓസ്ട്രേലിയയുടെ മുന്‍ നിര ബാറ്റ്സ്മാന്‍ സ്റ്റീവന്‍ സ്മിത്ത്.

കഴിഞ്ഞ ആഷസില്‍ 774 റണ്‍സാണ് സ്റ്റീവന്‍ സ്മിത്ത് നാല് ടെസ്റ്റുകളില്‍ നിന്ന് നേടിയത്. എഡ്ജ്ബാസ്റ്റണില്‍ താന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ സ്റ്റിവ് സ്മിത്ത് 144, 142 എന്നിങ്ങനെയുള്ള സ്കോറുകളാണ് നേടിയത്. താന്‍ ക്രീസിലേക്ക് എത്തിയപ്പോളും ഓരോ റണ്‍സും നേടുമ്പോളും കൂകി വിളിച്ച കാണികളായിരുന്നു അന്നത്തെ തന്റെ പ്രഛോദനം എന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ഫ്ലൈറ്റില്‍ കയറുന്നതിന് മുമ്പാണ് സ്മിത്ത് തന്റെ മനസ്സ് തുറന്നത്. ഇംഗ്ലണ്ടില്‍ ഇത്തവണ ഓസ്ട്രേലിയ എത്തുന്നത് പരിമിത ഓവര്‍ ക്രിക്കറ്റിനായിട്ടാണ്. മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ടി20 മത്സരങ്ങളിലുമാണ് ടീമുകള്‍ ഏറ്റുമുട്ടുക.

Advertisement