കിരീടം നേടിയാൽ മെസ്സിക്കും റൊണാൾഡക്കും ഒന്നും ലഭിക്കാത്ത ഒരു അപൂർവ്വ റെക്കോർഡ് നെയ്മറിന് സ്വന്തം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ നെയ്മറിന് ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കാം. രണ്ട് ടീമുകൾക്ക് ഒപ്പം ട്രെബിൾ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം താരമായി നെയ്മറിന് മാറാം. ചാമ്പ്യൻസ് ലീഗും ഒപ്പം പ്രാദേശിക ലീഗും ഒപ്പൻ അവിടുത്തെ പ്രധാന നോക്കൗട്ട് ടൂർണമെന്റും ഒരേ വർഷം തന്നെ സ്വന്തമാക്കുന്നതാണ് ട്രെബിൾ നേട്ടമായി ഫുട്ബോളിൽ കണക്കാക്കുന്നത്. ഇതിനു മുമ്പ് കാമറൂൺ ഇതിഹാസം എറ്റു മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

2008/09 സീസണിൽ ബാഴ്സലോണക്ക് ഒപ്പവും തൊട്ടടുത്ത സീസണിൽ ഇന്റർ മിലാനൊപ്പവും ആയിരുന്നു എറ്റു ട്രെബിൾ കിരീട നേട്ടം സ്വന്തമാക്കിയത്. നെയ്മറിന്റെ ആദ്യ ട്രെബിൾ കിരീട നേട്ടം ബാഴ്സലോണക്ക് ഒപ്പമായിരുന്നു. 2014-15 സീസണിൽ ലാലിഗ, കോപ ഡെൽ റേ, ഒപ്പം ചാമ്പ്യൻസ് ലീഗും നെയ്മർ സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ പി എസ് ജിക്ക് ഒപ്പം പ്രാദേശികമായി മൂന്ന് കിരീടങ്ങൾ നെയ്മർ നേടിക്കഴിഞ്ഞു. ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് കപ്പ് എന്നിവയ്ക്ക് ഒപ്പം ഇനി ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടെ നേടിയാൽ ട്രെബിൾ അല്ല ശരിക്കും ക്വഡ്രുപുൾ ആണ് നെയ്മറും പി എസ് ജിയും സ്വന്തമാക്കാൻ പോകുന്നത്.

എന്തായാലും രണ്ടു ട്രെബിൾ രണ്ട് ക്ലബുകളിലായി നേടുന്ന രണ്ടാമത്തെ താരമായും ഒരു ക്വാഡ്രുപിളും ഒരു ട്രെബിളും രണ്ട് വ്യത്യസ്ത ടീമുകൾക്ക് ഒപ്പം നേടുന്ന ആദ്യ താരമായും നെയ്മറിന് മാറാം.