ചിൽവെലിന് പകരക്കാരനായി ടഗ്ലിയാഫികോയെ എത്തിക്കും

- Advertisement -

ലെസ്റ്റർ സിറ്റി ക്ലബ് വിടുന്ന ചിൽവെലിന് പകരക്കാരനെ തേടുന്നു. അയാക്സിന്റെ ലെഫ്റ്റ് ബാക്കായ ടഗ്ലിയാഫികോയെ ആകും ലെസ്റ്റർ സിറ്റി പകരക്കാരനായി ടീമിൽ എത്തിക്കുക. അർജന്റീനയൻ ഫുൾബാക്കായ ടഗ്ലിയാഫികോ അവസാന രണ്ടു സീസണുകളിലായി അയാക്സിനൊപ്പം ഉണ്ട്. ആദ്യ സീസണിൽ തന്നെ അയാക്സിലെ പ്രകടനം കൊണ്ട് ടഗ്ലിയാഫികോ ലോക ശ്രദ്ധ നേടിയിരുന്നു.

ലെസ്റ്റർ സിറ്റിയും അയാക്സും ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ചിൽവെലിന്റെ ചെൽസിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയായ ഉടൻ ലെസ്റ്റർ അയാക്സിന് ഔദ്യോഗികമായി ഓഫർ സമർപ്പിക്കും. വലിയ തുക തന്നെ അയാക്സ് ആവശ്യപ്പെടുന്നുണ്ട്. അർജന്റീന ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ഇപ്പോൾ താരം.

Advertisement