ലങ്കയ്ക്ക് നേരിയ ലീഡ് മാത്രം, കൈവശം മൂന്ന് വിക്കറ്റ്

Englanddominicbess

ഗോളില്‍ ഒന്നാം ടെസ്റ്റിന്റെ നാലാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 302/7 എന്ന നിലയില്‍. ഇംഗ്ലണ്ടിന് വെല്ലുവിളിയുയര്‍ത്തുവാനുള്ള സ്കോര്‍ നേടുവാന്‍ ലങ്കയുടെ കൈവശം ആകെ 3 വിക്കറ്റ് മാത്രമാണുള്ളത്.

ഇപ്പോള്‍ വെറും 16 റണ്‍സ് ലീഡ് മാത്രമാണ് ആതിഥേയര്‍ക്കുള്ളത്. 51 റണ്‍സുമായി ആഞ്ചലോ മാത്യൂസ് ആണ് ലങ്കയുടെ അവസാന പ്രതീക്ഷ. ഇംഗ്ലണ്ടിനായി ഡൊമിനിക്ക് ബെസ്സ് മൂന്ന് വിക്കറ്റ് നേടി.

ജാക്ക് ലീഷും സാം കറനും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

Previous articleകേരളത്തിന് ആദ്യ പരാജയം സമ്മാനിച്ച് ആന്ധ്ര
Next articleബ്രൂണോയ്ക്ക് എതിരെ ആദ്യം വന്നപ്പോൾ തന്നെ ഞെട്ടി എന്ന് ക്ലോപ്പ്