ബ്രൂണോയ്ക്ക് എതിരെ ആദ്യം വന്നപ്പോൾ തന്നെ ഞെട്ടി എന്ന് ക്ലോപ്പ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലിവർപൂളിനെ നേരിടാൻ ഇരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിലാണ് എല്ലാവരുടെയും ശ്രദ്ധ. ബ്രൂണോയെ പുകഴ്ത്തി ലിവർപൂൾ പരിശീലകൻ ക്ലോപ്പും രംഗത്ത് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും മുമ്പ് ലിവർപൂളും സ്പോർടിംഗും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ക്ലോപ്പിന്റെ ടീമിനെ ബ്രൂണൊ ഫെർണാണ്ടസ് വെള്ളം കുടിപ്പിച്ചിരുന്നു. 2019ൽ നടന്ന ആ കളിയിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ബ്രൂണൊ ഫെർണാണ്ടസ് തിളങ്ങിയിരുന്നു.

അന്ന് ആ കളി കണ്ടപ്പോൾ ഞെട്ടിയിരുന്നു എന്ന് ക്ലോപ്പ് പറയുന്നു. ബ്രൂണൊ ഫെർണാണ്ടസ് വെറും ഗോളും അസിസ്റ്റും മാത്രമല്ല എന്നും അദ്ദേഹം ടീമിന് നൽകുന്ന സംഭാവനകൾ അതിലും ഏറെ ആണെന്നും ക്ലോപ്പ് പറഞ്ഞു. ബ്രൂണൊ ഫെർണാണ്ടസ് ഒരു ടീമിനാകെ വിശ്വാസം നൽകുന്നുണ്ട് എന്നും ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു നല്ലസൈനിംഗായി ബ്രൂണൊ ഫെർണാണ്ടസ് മാറിയതിൽ ചെറിയ വിഷമം ഉണ്ട് എന്നും ക്ലോപ്പ് സൂചിപ്പിച്ചു.

Previous articleലങ്കയ്ക്ക് നേരിയ ലീഡ് മാത്രം, കൈവശം മൂന്ന് വിക്കറ്റ്
Next articleആൻഫീൽഡിൽ ലിവർപൂളിന് നിരാശ നൽകാൻ ആണ് ശ്രമിക്കുക എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ