കേരളത്തിന് ആദ്യ പരാജയം സമ്മാനിച്ച് ആന്ധ്ര

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷം ആദ്യ പരാജയം നേരിട്ട് കേരളം. ഇന്ന് ആന്ധ്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 112 റണ്‍സ് മാത്രമാണ് നേടിയത്. ഒരു ഘട്ടത്തില്‍ പത്തോവറില്‍ 39/4 എന്ന നിലയിലേക്ക് വീണ കേരളത്തെ സച്ചിന്‍ ബേബിയും ജലജ് സക്സേനയും ചേര്‍ന്നാണ് 112 റണ്‍സിലേക്ക് എത്തിച്ചത്.

ആന്ധ്രയ്ക്ക് വേണ്ടി അശ്വിന്‍ ഹെബ്ബാര്‍ 48 റണ്‍സ് നേടി ഈ ചെറിയ സ്കോര്‍ ചെയ്യുന്നതില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ അമ്പാട്ടി റായിഡുവും പുറത്താകാതെ 38 റണ്‍സുമായി മികച്ച സംഭാവന ടീമിന് വേണ്ടി നല്‍കി.

17.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ആന്ധ്രയുടെ വിജയം. ടൂര്‍ണ്ണമെന്റില്‍ ആന്ധ്രയുടെ ആദ്യ വിജയം ആയിരുന്നു ഇത്. പത്തോവറില്‍ 60 റണ്‍സാണ് ആന്ധ്ര നേടിയത്.

കേരളത്തിന് വേണ്ടി ജലജ് സക്സേന രണ്ടും സച്ചിന്‍ ബേബി, ശ്രീശാന്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Previous articleമാറ്റയെ സ്വന്തമാക്കാൻ തയ്യാറാണ് എന്ന് വലൻസിയ
Next articleലങ്കയ്ക്ക് നേരിയ ലീഡ് മാത്രം, കൈവശം മൂന്ന് വിക്കറ്റ്