രണ്ടാം ഇന്നിംഗ്സില്‍ സ്പിന്നര്‍മാരുടെ തേരോട്ടം, അനായാസ ജയവുമായി ഇംഗ്ലണ്ട്

England

ഗോളിലെ രണ്ടാം ടെസ്റ്റില്‍ ചെറിയ ലീഡ് ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയോടെ വഴങ്ങേണ്ടി വന്നുവെങ്കിലും ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ശ്രീലങ്കയെ വെറും 126 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ രണ്ടാം ടെസ്റ്റിലും വിജയം പിടിയിലൊതുക്കി ഇംഗ്ലണ്ട്. എംബുല്‍ദേനിയ ഒമ്പതാമനായി ഇറങ്ങി 40 റണ്‍സ് നേടിയതാണ് ലങ്കയെ 126 റണ്‍സിലേക്ക് എത്തുവാന്‍ സഹായിച്ചത്.

Joeroot

ഇംഗ്ലണ്ടിനായി ജാക്ക് ലീഷും ഡൊമിനിക് ബെസ്സും നാല് വീതം വിക്കറ്റ് നേടിയപ്പോള്‍ ജോ റൂട്ടിനും രണ്ട് വിക്കറ്റ് ലഭിച്ചു. ലക്ഷ്യമായ 164 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് നേടിയത്. ഡൊമിനിക് സിബ്ലേ പുറത്താകതെ 56 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്‍ലര്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയയാണ് നാലില്‍ മൂന്ന് വിക്കറ്റും നേടിയത്.

Previous articleറയൽ മാഡ്രിഡിൽ ഒരു താരംകൂടെ കൊറോണ പോസിറ്റീവ്
Next articleമൂന്നാം മത്സരത്തില്‍ കൂറ്റന്‍ തോല്‍വി, വിന്‍ഡീസിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല