മൂന്നാം മത്സരത്തില്‍ കൂറ്റന്‍ തോല്‍വി, വിന്‍ഡീസിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല

Bangladesh

ബംഗ്ലാദേശിനെതിരെ 120 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടി ബംഗ്ലാദേശ്. 297/6 എന്ന സ്കോര്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയ ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസിനെ 177 റണ്‍സിന് എറിഞ്ഞൊതുക്കിയാണ് ഈ വമ്പന്‍ വിജയം നേടിയത്. മൂന്ന് ബംഗ്ലാദേശ് താരങ്ങള്‍ ബാറ്റിംഗില്‍ 64 റണ്‍സ് വീതം നേടിയാണ് ബംഗ്ലാദേശ് ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. പ്രമുഖ താരങ്ങളില്ലാതെ രണ്ടാം നിര വെസ്റ്റിന്‍ഡീസ് സംഘമാണ് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നതെങ്കിലും പരമ്പരയില്‍ ടീം പൂര്‍ണ്ണ പരാജയമാണ്.

തമീം ഇക്ബാല്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള എന്നിവരാണ് 64 റണ്‍സ് വീതം നേടിയത്. ഷാക്കിബ് അല്‍ ഹസന്‍ 51 റണ്‍സ് നേടി. വിന്‍ഡീസ് ബൗളര്‍മാരില്‍ അല്‍സാരി ജോസഫും റെയ്മന്‍ റീഫറും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 44.2 ഓവറില്‍ 177 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 47 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍, ക്രുമാ ബോണ്ണര്‍ 31 റണ്‍സും റെയ്മന്‍ റീഫര്‍ 27 റണ്‍സും നേടി.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീന്‍ മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

Previous articleരണ്ടാം ഇന്നിംഗ്സില്‍ സ്പിന്നര്‍മാരുടെ തേരോട്ടം, അനായാസ ജയവുമായി ഇംഗ്ലണ്ട്
Next articleകറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന്‍ നിരയില്‍ രണ്ട് അരങ്ങേറ്റക്കാര്‍