വീണ്ടും തിളങ്ങി ദിനുഷ, ശ്രീലങ്കയ്ക്ക് 265 റൺസ്, 8 വിക്കറ്റ് നഷ്ടം

കൊളംബോ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 265/8 എന്ന നിലയിൽ. ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 503/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ശ്രീലങ്ക 8/2 എന്ന നിലയിലേക്ക് വീണിരുന്നു.
പസിന്‍ഡു സൂരിയഭണ്ടാരയും കമിന്‍ഡു മെന്‍ഡിസും ചേര്‍ന്നാണ് ലങ്കയെ തിരിച്ച് ട്രാക്കിലെത്തിക്കുന്നത്. കമിന്‍ഡു മെന്‍ഡിസ് 32 റൺസ് നേടി പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നൽകിയപ്പോള്‍ ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 87 റൺസാണ് നേടിയത്.
80 റൺസ് നേടിയ സൂരിയഭണ്ഡാര പുറത്തായ ശേഷം സോണൽ ദിനുഷ 85 റൺസുമായി പുറത്താകാതെ നിന്നാണ് ലങ്കയുടെ ചെറുത്ത്നില്പ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും മാനവ് സുഥാറും 3 വീതം വിക്കറ്റ് നേടി.