ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വിരാട് കോഹ‍്‍ലിയെ നേരത്തെ പുറത്താക്കുക: ബ്രോഡ്

- Advertisement -

വിരാട് കോഹ്‍ലിയെ നിലയുറപ്പിക്കുവാന്‍ അനുവദിക്കാതിരുന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ഇന്ത്യയ്ക്കെതിരെ തന്റെ ലക്ഷ്യം വിരാട് കോഹ്‍ലിയെ ക്രീസിലെത്തുമ്പോള്‍ തന്നെ പുറത്താക്കുകയെന്നാണെന്നും സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞു. കോഹ്‍ലി തന്റെ സ്കോറിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ മടക്കിയയ്ക്കാനായാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുമെന്ന് ബ്രോഡ് പറഞ്ഞു.

ഇന്നിംഗ്സിന്റെ തുടക്കത്തില്‍ കോഹ്‍ലി വിക്കറ്റിനു മുന്നില്‍ കുടുങ്ങുവാനുള്ള സാധ്യത ഏറെയാണ്. 2014ല്‍ ടെലിവിഷന്‍ ഫുട്ടേജുകള്‍ എല്ലാം ഞങ്ങള്‍ പലയാവര്‍ത്തി കണ്ട് കഴിഞ്ഞുവെന്നുമുള്ള മുന്നറിയിപ്പ് സ്റ്റുവര്‍ട് ബ്രോഡ് ഇന്ത്യന്‍ നായകന് നല്‍കിയിട്ടുണ്ട്. 2014ല്‍ ഇംഗ്ലണ്ടില്‍ കോഹ്‍ലിയ്ക്ക് കാര്യമായ പ്രഭാവമുണ്ടാക്കുവാനായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement